അഫ്ഗാന്‍ മണ്ണ് തീവ്രവാദത്തിന് അനുവദിക്കരുത് ; താലിബാന്‍ പ്രതിജ്ഞാബദ്ധത നടപ്പാക്കണം : ഇന്ത്യ

ജി-20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി ജയ്ശങ്കര്‍
എഎൻഐ ചിത്രം
എഎൻഐ ചിത്രം

ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനിലെ മണ്ണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് താലിബാന്‍ ഉറപ്പാക്കണമെന്ന് ഇന്ത്യ. താലിബാന്റെ പ്രതിജ്ഞാബദ്ധത നടപ്പാക്കണം. അഫ്ഗാന്‍ സമൂഹത്തിലെ എല്ലാവരുടെയും പ്രാതിനിധ്യം ഉള്‍ക്കൊള്ളുന്ന വിശാല വികസന പ്രക്രിയയാണ്  ലോകം പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു. 

ജി-20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി ജയ്ശങ്കര്‍. അഫ്ഗാന്‍ ജനതയുടെ മാനുഷിക ആവശ്യങ്ങളോട് പ്രതികരിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഒത്തുചേരണം. സഹായങ്ങള്‍ തടസ്സമോ, നിയന്ത്രണമോ ഇല്ലാതെ നേരിട്ട് നല്‍കാനാകണം. 

ആഗോള വികാരം പ്രതിഫലിപ്പിക്കുന്ന യുഎന്‍എസ്‌സി പ്രമേയം 2593 നമ്മുടെ സമീപനത്തെ തുടര്‍ന്നും നയിക്കണം. അഫ്ഗാന്‍ ജനതയുമായുള്ള ചരിത്രപരമായ സൗഹൃദമാണ് ഇന്ത്യയുടെ ഇടപെടലിനെ നയിക്കുന്നതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com