യുഎസില്‍ ഫൈസര്‍ വാക്‌സിന്റെ മൂന്നാം ഡോസിന് അനുമതി; രണ്ടാം ഡോസ് എടുത്ത് 6 മാസത്തിന് ശേഷം ബൂസ്റ്റര്‍

65 വയസ്സിന് മുകളിലുള്ളവർക്കും ഗുരുതര രോഗങ്ങളുള്ളവർക്കുമാണ് മൂന്നാം ഡോസ് വാക്സിൻ ആദ്യം നൽകുന്നത്
ഫൈസര്‍ കോവിഡ് വാക്‌സിന്‍/ഫയല്‍ ഫോട്ടോ
ഫൈസര്‍ കോവിഡ് വാക്‌സിന്‍/ഫയല്‍ ഫോട്ടോ


വാഷിങ്ടൻ: യുഎസിൽ ഫൈസർ വാക്സിൻ മൂന്നാം ഡോസിന് അനുമതി നൽകി. 65 വയസ്സിന് മുകളിലുള്ളവർക്കും ഗുരുതര രോഗങ്ങളുള്ളവർക്കുമാണ് മൂന്നാം ഡോസ് വാക്സിൻ ആദ്യം നൽകുന്നത്. 

രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിഞ്ഞവർക്കാണ് മൂന്നാം ഡോസ് നൽകേണ്ടത്. എന്നാൽ 16 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിന് കൂടുതൽ പഠനം നടത്തും. ബൂസ്​റ്റർ ഡോസ്​ നൽകുന്നതിനായി പ്രത്യേക ക്യാമ്പ്​ സംഘടിപ്പിക്കുമെന്ന്​ യുഎസ്​ അറിയിച്ചു. 10 മില്യൺ ആളുകൾക്കെങ്കിലും ആദ്യഘട്ടത്തിൽ ബൂസ്റ്റർ ഡോസ്​ ആവശ്യമായി വരുമെന്നാണ്​ അമേരിക്ക കണക്കാക്കുന്നത്​. 

22 മില്യൺ ആളുകളാണ് അമേരിക്കയിൽ​ വാക്​സിനെടുത്ത്​ ആറ്​ മാസം പൂർത്തിയാക്കിയത്. 65 വയസിന്​ മുകളിലുള്ളവരാണ് ഇതിൽ പകുതിയോളം പേര്. ലോകാരോഗ്യസംഘടന ഉൾപ്പടെയുള്ളവർ വാക്​സിൻറെ ബൂസ്റ്റർ ഡോസ്​ നൽകുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com