കൈ വെട്ടല്‍, തൂക്കു കയര്‍; കുറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷ; മറ്റ് രാജ്യങ്ങള്‍ പഠിപ്പിക്കാന്‍ വരണ്ട- താലിബാന്‍

കൈ വെട്ടല്‍, തൂക്കു കയര്‍; കുറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷ; മറ്റ് രാജ്യങ്ങള്‍ പഠിപ്പിക്കാന്‍ വരണ്ട- താലിബാന്‍
മുല്ല നൂറുദ്ദീൻ തുറാബി/ ട്വിറ്റർ
മുല്ല നൂറുദ്ദീൻ തുറാബി/ ട്വിറ്റർ

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ശരീയത്ത് നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് താലിബാന്‍ സ്ഥാപക നേതാക്കളില്‍ ഒരാളായ മുല്ല നൂറുദ്ദീന്‍ തുറാബി. താലിബാന്‍ ഭരണം എറ്റെടുത്തുതിന് പിന്നാലെയാണ് കൈ വെട്ടലും വധ ശിക്ഷയടക്കമുള്ളവ തിരിച്ചെത്തുമെന്ന് തുറാബി വ്യക്തമാക്കിയത്. തെറ്റു ചെയ്താല്‍ കടുത്ത ശിക്ഷ തന്നെ നല്‍കുമെന്നും തുറാബി പറഞ്ഞു. 

അതേസമയം പരസ്യമായി തൂക്കികക്കൊല്ലുന്നതടക്കമുള്ള ശിക്ഷാ നടപടികള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് നയം ആവശ്യമാണെന്ന് തുറാബി അറിയിച്ചു. അസോസിയേറ്റഡ് പ്രസിനോട് സംസാരിക്കവേയാണ് തുറബി താലിബാന്‍ ഭരണത്തിന് കീഴിലെ ശിക്ഷാ വിധികളെക്കുറിച്ച് വിവരിച്ചത്. 

'മറ്റുള്ള രാജ്യങ്ങള്‍ നടപ്പാക്കുന്ന ശിക്ഷകളെക്കുറിച്ചും അവരുടെ നിയമങ്ങളെക്കുറിച്ചും ഞങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് മറ്റ് രാജ്യങ്ങള്‍ ഞങ്ങളുടെ നിയമങ്ങളെക്കുറിച്ച് ഇത്ര വേവലാതി പിടിക്കുന്നത്. ഞങ്ങളുടെ നിയമങ്ങള്‍ എന്തായിരിക്കണമെന്ന് മറ്റുള്ളവര്‍ ഞങ്ങളെ പഠിപ്പിക്കേണ്ട. ഞങ്ങള്‍ ഇസ്ലാമിനെയാണ് പിന്തുടരുന്നത്. നിയമങ്ങള്‍ ഖുറാനില്‍ പറയുന്നതിന് അനുസരിച്ചാണ് നടപ്പാക്കുക.' 

'കൈകള്‍ മുറിക്കുന്ന ശിക്ഷ നടപ്പാക്കേണ്ടത് സുരക്ഷയുടെ കാര്യത്തില്‍ വളരെ അത്യാവശ്യമാണ്. ശിക്ഷകള്‍ പരസ്യമായി ചെയ്യണോ എന്ന് മന്ത്രിസഭ പഠിക്കുകയാണ്. ഇക്കാര്യത്തില്‍ ഒരു നയം വികസിപ്പിക്കും'- തുറാബി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com