ഒരു മണിക്കൂറിലേറെ നീണ്ട പോരാട്ടം; ചൂണ്ടയില്‍ കുരുങ്ങിയത് 250 കിലോയുള്ള കൂറ്റന്‍ സ്രാവ് - വീഡിയോ 

ഒരു മണിക്കൂറില്‍പ്പരം നേരം നടത്തിയ ശ്രമകരമായ ദൗത്യത്തിലൂടെയാണ് സ്രാവിനെ വരുതിയിലാക്കിയത്
ചൂണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സ്രാവ്
ചൂണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സ്രാവ്

ലണ്ടന്‍: ബ്രിട്ടനില്‍ കടലില്‍ നിന്ന് കൂറ്റന്‍ സ്രാവിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ഏഴടി നീളവും 250 കിലോ തൂക്കവുമുള്ള സ്രാവാണ് ചൂണ്ടയില്‍ കുടുങ്ങിയത്. ഒരു മണിക്കൂറില്‍പ്പരം നേരം നടത്തിയ ശ്രമകരമായ ദൗത്യത്തിലൂടെയാണ് സ്രാവിനെ വരുതിയിലാക്കിയത്.

ഡേവണ്‍ കടല്‍ തീരത്താണ് സംഭവം. സൈമണ്‍ ഡേവിഡ്‌സണിന്റെ ചൂണ്ടയിലാണ് സ്രാവ് കുടുങ്ങിയത്. ബോട്ടില്‍ ഉണ്ടായിരുന്ന മറ്റു അഞ്ചുപേര്‍ കൂടി സഹകരിച്ചാണ് സ്രാവിനെ പിടിച്ചുകയറ്റിയത്. ബ്രിട്ടനില്‍ ഇത് റെക്കോര്‍ഡാണ്. 229 കിലോയുള്ള സ്രാവിനെ പിടികൂടിയതാണ് മുന്‍പത്തെ റെക്കോര്‍ഡ്.

ചൂണ്ടയില്‍ കുടുങ്ങിയത് കൂറ്റന്‍ മത്സ്യമാണ് എന്ന് ആദ്യം കരുതിയിരുന്നില്ല. ചൂണ്ട കൊളുത്ത് വലിച്ച് ബോട്ടിനോട് അടുപ്പിച്ചപ്പോഴാണ് സ്രാവാണ് എന്ന് തിരിച്ചറിഞ്ഞത്. ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ഇതിനെ ബോട്ടില്‍ കയറ്റിയതെന്ന് ഡേവിഡ്‌സണ്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com