'താടി വടിച്ചാല്‍ പ്രത്യാഘാതം അനുഭവിക്കും' ; അഫ്ഗാനില്‍ ഷേവിങ്ങിനു വിലക്ക്, ബാര്‍ബര്‍മാര്‍ക്കു മുന്നറിയിപ്പ് 

'താടി വടിച്ചാല്‍ പ്രത്യാഘാതം അനുഭവിക്കും' ; അഫ്ഗാനില്‍ ഷേവിങ്ങിനു വിലക്ക്, ബാര്‍ബര്‍മാര്‍ക്കു മുന്നറിയിപ്പ് 
പിടിഐ ചിത്രം
പിടിഐ ചിത്രം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താടി വടിക്കുന്നതും ഒതുക്കുന്നതും ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യരുതെന്ന് മുടിവെട്ടുകാര്‍ക്കു താബിലാന്‍ നിര്‍ദേശം. ഇതു മതനിയമങ്ങള്‍ക്കു വിരുദ്ധമാണെന്നും ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും താബിലാന്‍ മുന്നറിയിപ്പുനല്‍കി. 

നിയമം ലംഘിക്കുന്നവര്‍ക്ക് തക്കതായ ശിക്ഷയനുഭവിക്കേണ്ടിവരും. പരാതിപ്പെടാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഹെര്‍മണ്ട് പ്രവിശ്യയിലെ സലൂണുകള്‍ക്കുമുന്നില്‍ പതിച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു.

നിയമം ലംഘിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേകസംഘങ്ങളെ നിയോഗിച്ചതായി താലിബാന്‍ സൈനികര്‍ കടയുടമകളെ ഭീഷണിപ്പെടുത്തി. ശരിയത് നിയമം പിന്തുടരാനും അമേരിക്കന്‍രീതിയിലുള്ള താടിവെട്ട് അവസാനിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ താലിബാന്‍ ഭരണകാലത്ത്  ആകര്‍ഷകമായരീതിയില്‍ മുടിവെട്ടുന്നതിന് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. താടി നീട്ടിവളര്‍ത്താനും നിര്‍ദേശമുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com