അന്യഗ്രഹജീവിയുടെ കാല്‍പ്പാടോ?; ചൊവ്വയില്‍ നിന്നുള്ള വൈറല്‍ ചിത്രം

ചൊവ്വയില്‍ നിന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പകര്‍ത്തിയ ചിത്രം വൈറലാകുന്നു
ചൊവ്വയില്‍ നിന്ന് പകര്‍ത്തിയ ചിത്രം നാസ പങ്കുവെച്ചപ്പോള്‍
ചൊവ്വയില്‍ നിന്ന് പകര്‍ത്തിയ ചിത്രം നാസ പങ്കുവെച്ചപ്പോള്‍
Updated on

വാഷിങ്ടണ്‍:  ചൊവ്വയില്‍ നിന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പകര്‍ത്തിയ ചിത്രം വൈറലാകുന്നു. ചിത്രം കണ്ടാല്‍ അന്യഗ്രഹജീവിയുടെ കാല്‍പ്പാട് പോലെ തോന്നിപ്പിക്കുന്നു എന്നാണ് സാമൂഹികമാധ്യമങ്ങളിലെ കമന്റുകള്‍. 

ചൊവ്വയിലെ അഗാധ ഗര്‍ത്തത്തിന്റെ ചിത്രമാണ് നാസ തിങ്കളാഴ്ച പങ്കുവെച്ചത്. അതിസൂക്ഷ്മമായ ഭാഗങ്ങള്‍ വരെ ഒപ്പിയെടുക്കാന്‍ ശേഷിയുള്ള ക്യാമറയിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ചൊവ്വയില്‍ പര്യവേക്ഷണം നടത്തുന്ന പേടകത്തില്‍ ക്രമീകരിച്ചിരുന്ന ക്യാമറയാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.

അന്യഗ്രഹജീവിയുടെ കാല്‍പ്പാദം പതിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ട പോലെയാണ് ചിത്രം.  സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായാണ് ചിത്രം പ്രചരിക്കുന്നത്. ഇതിനോടകം തന്നെ അഞ്ചുലക്ഷത്തോളം ലൈക്ക് ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com