ചുഴലിക്കാറ്റ് ട്രക്കിനെ എടുത്തെറിഞ്ഞു, സധൈര്യം വാഹനം ഓടിച്ച്  പുറത്തുകടന്ന് 16കാരൻ; ധീരതയ്ക്ക് ഷെവർലെയുടെ സമ്മാനം- വീഡിയോ

യുഎസിലെ ടെക്സസിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം
ചുഴലിക്കാറ്റില്‍പ്പെട്ട് തലകീഴായി മറിയുന്ന ട്രക്കിന്റെ ദൃശ്യം
ചുഴലിക്കാറ്റില്‍പ്പെട്ട് തലകീഴായി മറിയുന്ന ട്രക്കിന്റെ ദൃശ്യം

ക്തമായ ചുഴലിക്കാറ്റിൽപ്പെട്ട് തലകീഴായി മറിഞ്ഞിട്ടും സധൈര്യം ട്രക്ക് ഓടിച്ച് കൗമാരക്കാരൻ. 16കാരനായ റൈലി ലിയോൺ തന്റെ ഷെവർലെ സിൽവെറാഡോ ട്രക്ക് ഓടിച്ചുവരുന്നതിനിടെയാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ചുഴലിക്കാറ്റിൽപ്പെട്ടിട്ടും ധീരതയോടെ വാഹനം ഓടിച്ച 16കാരന്  പ്രമുഖ വാഹനനിർമ്മാതാക്കളായ ഷെവർലെ പുതിയ ട്രക്ക് സമ്മാനമായി നൽകി. കേടുപറ്റിയ ട്രക്കിന് പകരം സിൽവെറാഡോയുടെ 2022 എഡിഷൻ പുത്തൻ ട്രക്കും 15,000 ഡോളറുമാണ് റൈലിക്ക് സമ്മാനമായി നൽകിയത്.

യു.എസിലെ ടെക്സസിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ടെക്സസിലെ എൽജിൻ മേഖലയിലാണ് ശക്തമായ ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്.
ഷെവർലെ സിൽവെറാഡോ ട്രക്ക് ഓടിച്ചുവരികയായിരുന്ന 16കാരനായ റൈലി ലിയോൺ ചുഴലിക്കകത്ത് പെട്ടു. ട്രക്കിനെ എടുത്തുലച്ച കാറ്റ് വാഹനത്തെ തലകീഴായി മറിക്കുകയും വട്ടംകറക്കുകയും ചെയ്തു. എന്നാൽ, തിരികെ യഥാസ്ഥിതിയിലേക്ക് ട്രക്ക് വന്നതോടെ മനസാന്നിധ്യം കൈവിടാതെ റൈലി ട്രക്ക് ഓടിച്ച് ചുഴലിക്കുള്ളിൽ നിന്ന് പുറത്തുകടക്കുകയായിരുന്നു.

ചുഴലിക്കാറ്റുകൾ വിഡിയോയിൽ പകർത്തുകയായിരുന്ന ബ്രയാം എംഫിംഗർ എന്നയാളുടെ കാമറയിലാണ് റൈലിയുടെ ധീരതയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. സംഭവത്തിൽ ട്രക്കിന് വലിയ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.വാഹന നിർമാതാക്കളായ ഷെവർലെ ഇക്കാര്യമറിഞ്ഞതോടെ യുവാവിൻറെ ധീരതയ്ക്ക് പാരിതോഷികം നൽകാൻ തീരുമാനിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com