സൂര്യനിൽ നിന്ന് പ്ലാസ്മ ഫിലമെന്റുകൾ തെറിക്കും;  ഇന്നും നാളെയും ഭൗമകാന്തിക കൊടുങ്കാറ്റുണ്ടാകാൻ സാധ്യത

വിസ്ഫോടനം മൂലം ഉണ്ടാകുന്ന കൊറോണൽ മാസ് ഇജക്ഷന്റെ ഫലമായാണ് ഭൗമകാന്തിക കൊടുങ്കാറ്റുണ്ടാകുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സൂര്യന്റെ ഉപരിതലത്തിൽ നിന്ന് പ്ലാസ്മ ഫിലമെന്റുകൾ തെറിക്കുന്നതിന്റെ ഫലമായി ഇന്നും നാളെയും സൗരവികരണ കൊടുങ്കാറ്റ് (സോളാർ റേഡിയേഷൻ സ്റ്റോം) ഉണ്ടാകുമെന്ന് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ (നോവ) കീഴിലുള്ള ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം പ്രവചിച്ചു. ഇതുമൂലം നാളെ ചെറിയ തോന്നിൽ ഭൗമകാന്തിക കൊടുങ്കാറ്റുണ്ടാകാൻ സാധ്യതയുണ്ടെന്നും പ്രവചിച്ചിട്ടുണ്ട്. 

സൂര്യനിൽ S22W30ന് സമീപത്തായി കേന്ദ്രീകരിച്ചിരിക്കുന്ന വിസ്ഫോടനം മൂലം ഉണ്ടാകുന്ന കൊറോണൽ മാസ് ഇജക്ഷന്റെ (സൂര്യനിൽ നിന്ന് പുറന്തള്ളപ്പെട്ട അത്യധികം ചൂടുള്ള കണങ്ങൾ) ഫലമായി ഭൂമിയിൽ ചെറിയ തോന്നിൽ ഭൗമകാന്തിക കൊടുങ്കാറ്റുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. ഭൗമകാന്തിക കൊടുങ്കാറ്റ് നാളെ വരെ നീളാൻ സാധ്യതയുണ്ട്. ഇത് പവർ ഗ്രിഡുകളിലെ ഏറ്റക്കുറച്ചിലുകൾക്കും നമ്മുടെ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുന്നതിന് വരെ കാരണമായേക്കാം. 

ഇതാദ്യമായല്ല ഭൗമകാന്തിക കൊടുങ്കാറ്റ് ഭൂമിയിൽ പതിക്കുന്നത്. സൂര്യൻ അതിന്റെ പുതിയ സൗരചക്രം പടിത്തുയർത്തുന്നതിനാൽ ‌ബഹിരാകാശത്തെ കാലാവസ്ഥ അടിക്കടി മാറിക്കൊണ്ടിരിക്കുകയാണ്. അതേസമയം ഭൂമിയിൽ പതിക്കുമെന്ന് പ്രവചിക്കപ്പെടുന്ന ഭൗമകാന്തിക കൊടുങ്കാറ്റ് ലഘുവായ ഒന്നാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com