'ഒരു ഈച്ച പോലും രക്ഷപ്പെടരുത്'; സ്റ്റീല്‍ പ്ലാന്റില്‍ തമ്പടിച്ച് യുക്രൈന്‍ സേന, മരിയൂപൂളിനെ വിമോചിപ്പിച്ചെന്ന് പുടിന്‍

നഗരത്തിന്റെ ഭൂരിഭാഗം പ്രദേശവും റഷ്യന്‍ സേനയുടെ കൈവശമായതിന് പിന്നാലെയാണ് പുടിന്റെ പ്രഖ്യാപനം
പുടിൻ/ഫയല്‍
പുടിൻ/ഫയല്‍

യുക്രൈന്‍ നഗരമായ മരിയൂപൂള്‍ സ്വതന്ത്രമായെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍. നഗരത്തിന്റെ ഭൂരിഭാഗം പ്രദേശവും റഷ്യന്‍ സേനയുടെ കൈവശമായതിന് പിന്നാലെയാണ് പുടിന്റെ പ്രഖ്യാപനം. അതേസമയം, യുക്രൈന്‍ സേനയുടെ കൈവശമുള്ള അസോവ്‌സ്റ്റര്‍ സ്റ്റീല്‍ പ്ലാന്റിലേക്ക് ആക്രമണം നടത്തരുതെന്ന് റഷ്യന്‍ സൈന്യത്തിന് പുടിന്‍ നിര്‍ദേശം നല്‍കി. 

യുക്രൈന്‍ സൈന്യം തമ്പടിച്ചിരിക്കുന്ന സ്റ്റീല്‍ പ്ലാന്റിനെ വളയാനാണ് റഷ്യന്‍ സേനയ്ക്ക് പുടിന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ആക്രമണം നടത്തരുത് എന്നും വ്യക്തമാക്കിയിട്ടുണ്ട്. 'ഈ മേഖലയെ ഒറ്റപ്പെടുത്തുക, ഒരു ഈച്ചപോലും രക്ഷപ്പെടരുത്' എന്ന് പുടിന്‍ സൈന്യത്തോട് പറഞ്ഞതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

യുക്രൈന്റെ പടിഞ്ഞാറന്‍ മേഖലയായ മരിയൂപൂള്‍, റഷ്യന്‍ സൈന്യം ആദ്യം ആക്രമണം നടത്തിയ നഗരങ്ങളില്‍ ഒന്നാണ്. ശക്തമായ ചെറുത്തുനില്‍പ്പ് യുക്രൈന്‍ സേനയുടെ ഭാഗത്തു നിന്നുണ്ടായിരുന്നു. എന്നാല്‍ പിന്നീട് യുക്രൈന്‍ സൈന്യത്തിന്റെ പ്രതിരോധം തകരുകയായിരുന്നു. 
ഈ സ്റ്റീല്‍ പ്ലാന്റുകൂടി പിടിച്ചെടുക്കാതെ റഷ്യയ്ക്ക് മരിയൂപൂള്‍ പൂര്‍ണമായും കീഴടക്കിയെന്ന് പ്രഖ്യാപിക്കാന്‍ സാധിക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com