ചൈനയുടെ മുന്നറിയിപ്പ് തള്ളി; അമേരിക്കന്‍ സ്പീക്കര്‍ തായ്‌വാനില്‍, അകമ്പടിക്ക് വന്‍ സൈനിക വിന്യാസം (വീഡിയോ)

ചൈനയുടെ കനത്ത എതിര്‍പ്പിനിടെ, അമേരിക്കന്‍ പ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനിലെത്തി
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ


തായ്‌പെയ്: ചൈനയുടെ കനത്ത എതിര്‍പ്പിനിടെ, അമേരിക്കന്‍ പ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനിലെത്തി. മലേഷ്യയില്‍ നിന്നാണ് നാന്‍സി തായ്‌വാനിലെ തായ്‌പെയ് വിമാനത്താവളത്തിലെത്തിയത്. 

അമേരിക്കയുടെ പ്രത്യേക വിമാനത്തിലാണ് നാന്‍സി എത്തിയത്. ഈ വിമാനത്തിന് തായ്‌വാന്റെ ഫൈറ്റര്‍ ജെറ്റുകളുടെ അകമ്പടിയുണ്ടായിരുന്നു. സുരക്ഷാ മുന്‍കരുതലിന് അമേരിക്കന്‍-തായ്‌വാന്‍ സംയുക്ത സേനയുടെ വന്‍ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. 25 വര്‍ഷത്തിനിടെ തായ്‌വാന്‍ സന്ദര്‍ശിക്കുന്ന അമേരിക്കയുടെ പ്രധാന നേതാവാണ് നാന്‍സി. 

നാന്‍സി തായ്‌വാനില്‍ എത്തുന്നതിന് എതിരെ ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കന്‍ നീക്കത്തിന് കനത്ത വില നല്‍കേണ്ടിവവരുമെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാല വക്താവ് ഹുവ ചുനിയിങ് പറഞ്ഞു 'ചൈനയുടെ പരമാധികാര സുരക്ഷാ താല്‍പ്പര്യങ്ങളെ തുരങ്കം വയ്ക്കുന്നതിന് യുഎസ് വില നല്‍കേണ്ടിവരും' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

നാന്‍സിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍, തായ്‌വാന്‍ തീരത്ത് അമേരിക്ക യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്. തായ്വാന്‍ തീരത്തിന് കിഴക്കായാണ് എയര്‍ ക്രാഫ്റ്റ് കാരിയര്‍ ഉള്‍പ്പെടെയുള്ള യുദ്ധക്കപ്പലുകള്‍ അമേരിക്ക വിന്യസിച്ചിരിക്കുന്നത്.

സൗത്ത് ചൈന കടലില്‍ വിന്യസിച്ചിരുന്ന എയര്‍ ക്രാഫ്റ്റ് കാരിയര്‍ ഷിപ്പ് റൊണാള്‍ഡ് റീഗണ്‍ ആണ് ഫിലിപ്പീന്‍സ് കടലില്‍ തായ്വാന്റെ കിഴക്കന്‍ തീരത്തിന് സമീപം എത്തിയിരിക്കുന്നത്.

എന്നാല്‍ യുദ്ധക്കപ്പലുകളുടെ വിന്യാസത്തില്‍ അസ്വാഭാവികതയില്ലെന്നും സ്ഥിരം നടപടി മാത്രമാണെന്നുമാണ് അമേരിക്കന്‍ നേവി നല്‍കുന്ന വിശദീകരണമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ചൈനയുടെ യുദ്ധവിമാനങ്ങള്‍ ചൊവ്വാഴ്ച രാവിലെ തായ്വാന്‍ മേഖലയില്‍ നിരീക്ഷണം നടത്തിയിരുന്നു. അതേസമയം, അമേരിക്കന്‍ യുദ്ധക്കപ്പലുകളുടെ വിന്യാസത്തില്‍ ചൈന പ്രതികരണം നടത്തിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com