നാല് വിനോദ സഞ്ചാരികള്‍ക്ക് കോവിഡ്; ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി നേപ്പാള്‍

ഇന്ത്യയില്‍ നിന്ന് വന്ന നാല് വിനോദ സഞ്ചാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നേപ്പാളിന്റെ നീക്കം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാഠ്മണ്ഡു: കോവിഡ് പോസിറ്റീവായി എത്തുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ചൈന. ഇന്ത്യയില്‍ നിന്ന് വന്ന നാല് വിനോദ സഞ്ചാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നേപ്പാളിന്റെ നീക്കം. 

ജ്വാലഘട്ട് അതിര്‍ത്തി വഴി പടിഞ്ഞാറന്‍ നേപ്പാളിലെ ബൈത്താഡി ജില്ലയിലേക്ക് എത്തിയ നാല് ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരോട് ഇന്ത്യയിലേക്ക് മടങ്ങി പോകാന്‍ നിര്‍ദേശിച്ചു. 

നേപ്പാളിലെ ഇന്ത്യക്കാരുടെ കോവിഡ് പരിശോധന വര്‍ധിപ്പിച്ചതായും ഇന്ത്യയില്‍ പോയി വന്ന നിരവധി നേപ്പാള്‍ പൗരന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും ബൈത്താഡി ഹെല്‍ത്ത് ഓഫീസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com