ചൈനയില്‍ ലാംഗിയ; പുതിയ വൈറസ് രോഗം കണ്ടെത്തി, 35 പേര്‍ ചികിത്സയില്‍ 

പ​നി, ചു​മ, ക്ഷീ​ണം, ത​ല​ചു​റ്റ​ൽ എ​ന്നീ ല​ക്ഷ​ണ​ങ്ങ​ളാണ് പ്രകടിപ്പിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബെ​യ്ജിം​ഗ്: ചൈനയിൽ പുതിയ വൈറസ് രോഗം കണ്ടെത്തിയതായി റിപ്പോർട്ട്. ലാം​ഗി​യ വൈ​റ​സ്(​ലെ​യ് വി) എന്ന വൈറസ് 35ഓളം പേർക്ക് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. മൃ​ഗ​ങ്ങ​ളി​ൽ നി​ന്നു പ​ട​രു​ന്ന ഹെ​നി​പാ വൈ​റ​സ് രോ​ഗ​ബാ​ധ​യു​ടെ പു​തി​യ വ​ക​ഭേ​ദമാണ് ഇത്. 

ഷാ​ൻ​ഡോം​ഗ്, ഹെ​നാ​ൻ പ്ര​വി​ശ്യ​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളിലാണ് ഈ വൈറസ് ബാധിച്ചവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.  പ​നി, ചു​മ, ക്ഷീ​ണം, ത​ല​ചു​റ്റ​ൽ എ​ന്നീ ല​ക്ഷ​ണ​ങ്ങ​ളാണ് പ്രകടിപ്പിക്കുന്നത്. ഈ രോ​ഗ​ബാ​ധ​യ്ക്ക് പ്ര​ത്യേ​ക ചി​കി​ത്സാ​രീ​തി ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഇവര്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ നീ​രി​ക്ഷ​ണ​ത്തിലാണ്.

സമ്പർക്കം വഴിയല്ല 35 പേർ വൈറസ് ബാധിതരായിരിക്കുന്നത്. ഇതിനാൽ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടർന്നു എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കാൻ ശേഷിയുള്ളതാണ് ലാം​ഗിയ. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com