ഹഡ്‌സണ്‍ നദിക്ക് കുറുകെ 220 അടി നീളമുള്ള കൂറ്റന്‍ ത്രിവര്‍ണ പതാക; അമൃത് മഹോത്സവം 'കളറാക്കാന്‍' അമേരിക്കയും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2022 12:54 PM  |  

Last Updated: 12th August 2022 12:54 PM  |   A+A-   |  

empire state building

എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ് മൂവര്‍ണത്തില്‍ തിളങ്ങുന്നു, ഫയല്‍ ചിത്രം/ ട്വിറ്റര്‍

 

ന്യൂയോര്‍ക്ക്: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ ഒരുങ്ങി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം. ഹഡ്‌സണ്‍ നദിക്ക് കുറുകെ 220 അടി നീളമുള്ള ഖാദിയില്‍ തീര്‍ത്ത ത്രിവര്‍ണപതാക പാറിക്കും. ടൈം സ്‌ക്വയറില്‍ കൂറ്റന്‍ പരസ്യബോര്‍ഡില്‍ ത്രിവര്‍ണ പതാക പ്രദര്‍ശിപ്പിക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് അറിയിച്ചു.

ടൈം സ്‌ക്വയറില്‍ ദേശീയ പതാക ഉയര്‍ത്തിയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമിടുക. കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ പ്രമുഖ കെട്ടിടമായ എംപയര്‍  സ്‌റ്റേറ്റ് ബില്‍ഡിങ് ത്രിവര്‍ണ പതാകയിലെ മൂന്ന് നിറങ്ങളില്‍
തിളങ്ങും. ഇതിന് പുറമേ ടൈം സ്‌ക്വയറില്‍ പരസ്യ ബോര്‍ഡില്‍ കൂറ്റന്‍ ത്രിവര്‍ണ പതാക പ്രദര്‍ശിപ്പിക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു.

ഹഡ്‌സണ്‍ നദിക്ക് കുറുകെ 220 അടി നീളമുള്ള ത്രിവര്‍ണ പതാക പാറിക്കുന്നതാണ് ഏറ്റവും വലിയ സവിശേഷത. ഖാദിയില്‍ തീര്‍ത്ത പതാകയാണ് ഉപയോഗിക്കുക. ഫെഡറേഷന്റെ 40-ാമത് ഇന്ത്യ ഡേ പരേഡ് 21നാണ് നടക്കുക. ഇതില്‍ തെലുങ്ക് നടന്‍ അല്ലു അര്‍ജുന്‍ ഗ്രാന്‍ഡ് മാര്‍ഷലായി പങ്കെടുക്കും. ന്യൂയോര്‍ക്കിനും ന്യൂ ജേഴ്‌സിക്കും ഇടയിലുള്ള ഹഡ്‌സണ്‍ നദിയില്‍ ദേശീയ പതാക പാറിക്കുന്നതില്‍ അല്ലു അര്‍ജുന്‍ സന്തോഷം പ്രകടിപ്പിച്ചതായും ഫെഡറേഷന്‍ അറിയിച്ചു. ഒരേ സമയം വ്യത്യസ്തമായ പതാകകള്‍ പറത്തി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിക്കാനുള്ള ശ്രമത്തിലാണെന്നും ഫെഡറേഷന്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കുട്ടികളുടെ ടാല്‍ക്കം പൗഡര്‍ വില്‍പ്പന നിര്‍ത്തുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ