കാല്‍തെറ്റി കുട്ടിയാന കുളത്തിലേക്ക്; രക്ഷകരായി രണ്ട് ആനകള്‍- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2022 04:31 PM  |  

Last Updated: 14th August 2022 04:31 PM  |   A+A-   |  

ELEPHANT

കുട്ടിയാനയെ രക്ഷിച്ച് കരയ്ക്ക് കയറ്റുന്ന മറ്റു ആനകള്‍

 

ലപ്പോഴും സ്വന്തം ജീവന്‍ പണയം വെച്ചും കുട്ടികളെ സംരക്ഷിക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കും. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ആനകളാണ് ഈ വീഡിയോയിലെ താരങ്ങള്‍. വെള്ളത്തില്‍ വീണ ആനക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന രണ്ട് ആനകളാണ് വീഡിയോയിലുള്ളത്. ഗബ്രിയേല്‍ കോര്‍ണോ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

 

സിയോളിലെ പാര്‍ക്കില്‍ നിന്നുള്ളതാണ് വീഡിയോ ദൃശ്യങ്ങള്‍.കുട്ടിയാനയും അമ്മയും ചേര്‍ന്ന് വെള്ളക്കെട്ടില്‍ നിന്ന് വെള്ളം കുടിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍യ ഇതിനിടെ കാല്‍വഴുതി ആനക്കുട്ടി വെള്ളത്തിലേക്ക് വീഴുന്നു. ഇതുകണ്ട് കുറച്ചപ്പുറത്ത് മാറിനിന്ന മറ്റൊരു ആന ഓടിവരുന്നതും രണ്ട് ആനകളും ചേര്‍ന്ന് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളില്‍. കരയ്ക്ക് കയറ്റാന്‍ സാധിക്കാതെ വന്നപ്പോള്‍ രണ്ടുപേരും വെള്ളത്തിലേക്ക് എടുത്ത് ചാടുന്നതും ഒടുവില്‍ ആനക്കുട്ടിയെ വെള്ളത്തില്‍ നിന്ന് കരകയറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പത്തി വിടർത്തി കൊത്താൻ ഓങ്ങി മൂർഖൻ; കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി അമ്മ (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ