ഡ്രൈവർ ജോലിക്കെത്തിയ സ്ത്രീയോട് പ്രായം ചോദിച്ചു; ഡോമിനോസിന് മൂന്നര ലക്ഷം രൂപ പിഴ 

വടക്കൻ അയർലൻഡ് സ്വദേശികളായ ജാനിസ് വാൽഷ് എന്ന സ്ത്രീയോട് അവരുടെ പ്രായം തിരഞ്ഞതാണ് കമ്പനിക്കെതിരായ ആരോപണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡ്രൈവർ തസ്തികയിലേക്ക് ജോലിക്കായി അഭിമുഖത്തിനെത്തിയ സ്ത്രീയോട് പ്രായം ചോദിച്ചതിന് ഡോമിനോസ് കമ്പനിക്ക് പിഴ. വടക്കൻ അയർലൻഡ് സ്വദേശികളായ ജാനിസ് വാൽഷ് എന്ന സ്ത്രീയോട് അവരുടെ പ്രായം തിരഞ്ഞതാണ് കമ്പനിക്കെതിരായ ആരോപണം. പ്രായം കൂടിയതും സ്ത്രീയായതുകൊണ്ടുമാണ് തനിക്ക് ജോലി നഷ്ടപ്പെട്ടതെന്നാണ് ജാനിസ് മനസ്സിലാക്കിയത്. ഇതിനുപിന്നാലെ കമ്പനിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു ഇവർ. 4250 പൗണ്ട് അതായത് ഏകദേശം 3.7 ലക്ഷം രൂപയാണ് പിഴ. 

അഭിമുഖത്തിനെത്തിയപ്പോൾ ജാനിസിനോട് ആദ്യം ചോദിച്ചത് പ്രായമാണ്. ജോലി നഷ്ടപ്പെട്ടപ്പോൾ അഭിമുഖത്തിനിടയിൽ പ്രായവുമായി ബന്ധപ്പെട്ട് നടത്തിയ സംഭാഷണങ്ങളാണ് അതിന് കാരണമെന്ന ചിന്തയുണ്ടായി. തന്റെ പ്രായം ഇന്റർവ്യൂ നടത്തിയവരുടെ തീരുമാനത്തിൽ ഒരു പ്രധാനഘടകമായിട്ടുണ്ടെന്നും ഇവർ ആരോപിച്ചു. താൻ വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി കമ്പനിയുടെ ഫെയ്‌സ്ബുക്ക് പേജിലേക്ക് മെസേജ് അയച്ചു. പിന്നാലെ ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന ഒരു വ്യക്തി ഫോൺ വിളിച്ച് ക്ഷമാപണം നടത്തി. ജോലിക്കായുള്ള അഭിമുഖത്തിൽ ഒരാളുടെ പ്രായം ചോദിക്കുന്നത് ശരിയല്ലെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നു എന്നാണ് ഫോൺ വിളിച്ചയാൾ ജാനിസിനോട് പറഞ്ഞത്. 

പിന്നീട് ഡോമിനോസിലെ മറ്റൊരു ജീവനക്കാരനുമായി സംസാരിച്ചപ്പോൾ താൻ സ്ത്രീ ആയതുകൊണ്ടും കൂടെയാണ് അവസരം നഷ്ടപ്പെട്ടതെന്ന് ജാനിസ് മനസ്സിലാക്കി. തന്റെ ഇന്റർവ്യൂവിന് ശേഷവും ഇതേ തസ്തികയിലേക്ക് കമ്പനി ആളെ തിരയുന്നുണ്ടായിരുന്നെന്നാണ് ഇവർ പറയുന്നത്. നോർത്തേൺ അയർലൻഡ് ഇക്വാളിറ്റി കമ്മീഷൻ ജാനിസിനെ നിയമപോരാട്ടത്തിൽ പിന്തുണച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com