ഇലോൺ മസ്കിന്റെ ആരും കാണാത്ത ചിത്രങ്ങൾ; ലേലത്തിനുവച്ച് കോളജ് കാല കാമുകി 

പെനിസിൽവേനിയ സർവകലാശാലയിൽ ഒരുമിച്ച് പഠിച്ചിരുന്ന സമയത്തെ ചിത്രങ്ങളാണ് ലേലത്തിനുള്ളത്
ലേലത്തിനുവച്ച മസ്കും ജെന്നിഫറും ഒന്നിച്ചുള്ള ചിത്രം
ലേലത്തിനുവച്ച മസ്കും ജെന്നിഫറും ഒന്നിച്ചുള്ള ചിത്രം

ലോൺ മസ്‌കിന്റെ കോളേജ് കാലത്തെ ഫോട്ടോകൾ ലേലത്തിന് വെച്ച് മുൻ കാമുകി ജെന്നിഫർ ഗ്വിൻ. ഇരുവരും പെനിസിൽവേനിയ സർവകലാശാലയിൽ ഒരുമിച്ച് പഠിച്ചിരുന്ന സമയത്തെ ചിത്രങ്ങളാണ് ലേലത്തിനുള്ളത്. യൂണിവേഴ്‌സിറ്റി ക്യാമ്പസിലും മസ്‌കിന്റെ മുറിയിലുമൊക്കെ വച്ചെടുത്ത 18 ചിത്രങ്ങളാണ് ജെന്നിഫർ ലേലത്തിനു വച്ചിരിക്കുന്നത്.

ഒരു വർഷമാണ് ജെന്നിഫറും മസ്കും തമ്മിലുള്ള പ്രണയബന്ധം നീണ്ടുനിന്നത്. 1995ൽ മസ്ക് പാലോ ആൽടോയിലേക്ക് താമസം മാറിയതോടെ ഈ ബന്ധം അവസാനിച്ചു. 48കാരിയായ ജെന്നിഫർ ഇപ്പോൾ അമേരിക്കയിലെ സൗത്ത് കരോളിനയിലാണ് താമസിക്കുന്നത്. മുൻ ഭർത്താവിലുള്ള തന്റെ  മകന്റെ  പഠനച്ചെലവ് കണ്ടെത്താനാണ് ജെന്നിഫർ മസ്കിന്റെ ചിത്രങ്ങൾ ലേലം ചെയ്യുന്നത്. 

ലേലത്തിന് വച്ചിട്ടുള്ള മിക്ക ചിത്രങ്ങളുടെയും തുക ആരംഭിക്കുന്നത് 100 ഡോളറിലാണ്. ഓരോ ചിത്രത്തിനുമൊപ്പം അത് ക്ലിക്ക് ചെയ്ത നിമിഷത്തെക്കുറിച്ച് പറയുന്ന ഒരു വിവരണമുണ്ട്. ഫോട്ടോകൾക്കൊപ്പം ജെന്നിഫറിന് മസ്ക് നൽകിയ ഒരു ജന്മദിന കാർഡും ഒരു നെക്ക്‌ളേസും ലേലത്തിലുണ്ട്. 1331 ഡോളറാണ് നിലവിലെ ജന്മദിന കാർഡിന്റെ വില. നെക്ക്‌ളേസിന് നിലവിൽ 357 രൂപ ലഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com