ശബ്ദം ശല്യപ്പെടുത്തുന്നു; ​ഗുരുതരാവസ്ഥയിലുള്ള രോ​ഗിയുടെ വെന്റിലേറ്റർ ഓഫ് ചെയ്തു; 72കാരി അറസ്റ്റിൽ; നര​ഹത്യാ കുറ്റം

ശല്യമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇത്തരത്തിൽ രണ്ട് തവണയാണ് ഇവര്‍ മുറിയിലുണ്ടായിരുന്ന രോഗിയുടെ വെന്റിലേറ്റര്‍ ഓഫ് ചെയ്തത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബെര്‍ലിന്‍: ആശുപത്രിയിൽ ഒരേ മുറിയിൽ കഴിയുകയായിരുന്ന രോഗിയുടെ വെന്റിലേറ്റര്‍ ഓഫ് ചെയ്ത സംഭവത്തിൽ 72കാരി അറസ്റ്റില്‍. ശബ്ദം ശല്യപ്പെടുത്തുന്നുവെന്ന് കാണിച്ചാണ് വയോധിക സഹ രോ​ഗിയുടെ വെന്റിലേറ്റർ ഓഫ് ചെയ്തത്. നവംബര്‍ 29ന് ജര്‍മ്മനിയിലെ മാന്‍ഹൈമിലാണ് സംഭവം. 

ശല്യമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇത്തരത്തിൽ രണ്ട് തവണയാണ് ഇവര്‍ മുറിയിലുണ്ടായിരുന്ന രോഗിയുടെ വെന്റിലേറ്റര്‍ ഓഫ് ചെയ്തത്. നരഹത്യാ കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം നല്‍കി.

ആദ്യത്തെ തവണ ഓഫ് ചെയ്തപ്പോള്‍, രോഗിക്ക് വെന്റിലേറ്റര്‍ നിര്‍ബന്ധമാണെന്നും ഓഫ് ചെയ്യരുതെന്നും ആശുപത്രി അധികൃതർ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും ഇവര്‍ വെന്‍റിലേറ്റർ നിർത്തുകയായിരുന്നു. 

സംഭവത്തെത്തുടര്‍ന്ന് രോഗിയുടെ നില ഗുരുതരമല്ലെങ്കിലും ചികിത്സയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അടിയന്തര ചികിത്സ തുടരുകയാണ്. രോഗി ഉടന്‍ പഴയനിലയിലേക്ക് എത്തുമെന്നാണ് കരുതുന്നതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ‌ 

ലോകത്തെ ഏറ്റവും വലിയ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; അപൂര്‍വ്വ കാഴ്ച കാണാന്‍ തിരക്ക് (വീഡിയോ)

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com