ഇരുട്ടി വെളുത്തപ്പോള്‍ പെറുവില്‍ പ്രസിഡന്റ് പുറത്ത്! പെഡ്രോ കാസ്റ്റില്ലൊ അറസ്റ്റില്‍; ദിന ബൊല്വാര്‍തെ അധികാരത്തിലേക്ക്

പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാര്‍ലമെന്റ് പിരിച്ചുവിട്ട് രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് പെഡ്രോ കാസ്റ്റില്ലൊ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്
ദിന ബൊല്വാര്‍തെ/ ട്വിറ്റർ
ദിന ബൊല്വാര്‍തെ/ ട്വിറ്റർ

ലിമ: ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ ഇടതുപക്ഷ നേതാവ് പെഡ്രോ കാസ്റ്റില്ലൊയെ പ്രസിഡന്റ് സ്ഥാനത്ത് നിന്നു പുറത്താക്കി. പിന്നാലെ കാസ്റ്റില്ലൊയെ അറസ്റ്റ് ചെയ്തു. നേരം ഇരുട്ടി വെളുക്കുമ്പോഴേക്കും നാടകീയ സംഭവങ്ങളാണ് രാജ്യത്ത് അരങ്ങേറിയത്. വൈസ് പ്രസിഡന്റ് ദിന ബൊല്വാര്‍തെയാണ് പുതിയ പ്രസിഡന്റ്. രാജ്യത്തെ ആദ്യ വനിത പ്രസിഡന്റ് എന്ന നേട്ടവും ഇതോടെ ദിന ബൊല്വാര്‍തെ സ്വന്തമാക്കി.

പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാര്‍ലമെന്റ് പിരിച്ചുവിട്ട് രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് പെഡ്രോ കാസ്റ്റില്ലൊ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പിന്നാലെയാണ് പാര്‍ലമെന്റ് സമ്മേളനം ചേര്‍ന്ന് പെഡ്രോ കാസ്റ്റില്ലൊയെ ഇംപീച്ച് ചെയ്തത്. 130 അംഗ സഭയില്‍ 101 പേരും പ്രസിഡന്റിനെ പുറത്താക്കുന്നതിനെ പിന്തുണച്ചു. 

രാജ്യത്തെ അസ്ഥിരപ്പെടുത്തി അട്ടിമറി നടത്താന്‍ ശ്രമം നടത്തിയെന്ന് ആരോപിച്ചാണ് പെഡ്രോ കാസ്റ്റില്ലൊയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 

അതേസമയം പ്രസിഡന്റായ സ്ഥാനമേറ്റ ബൊല്വാര്‍തെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കണം. ദേശീയ താത്പര്യം മുന്‍നിര്‍ത്തി എല്ലാവരും ഒന്നിക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. രാജ്യത്തെ രക്ഷിക്കാന്‍ താന്‍ ഒരവസരം എല്ലാവരോടും ആവശ്യപ്പെടുകയാണെന്നും അവര്‍ വ്യക്തമാക്കി. താന്‍ രൂപീകരിക്കുന്ന സര്‍ക്കാര്‍ രാജ്യത്ത് 2026വരെ അധികാരത്തിലുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com