വര്‍ഷങ്ങളായി വിരലില്‍ സഹിക്കാന്‍ കഴിയാത്ത വേദന, ബ്ലേഡ് ഉപയോഗിച്ചു മുറിച്ചു; പാമ്പിന്റെ പല്ല് കണ്ട് ഞെട്ടല്‍- ചിത്രങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2022 03:20 PM  |  

Last Updated: 09th December 2022 03:20 PM  |   A+A-   |  

SNAKE_TOOTH

പാമ്പിന്റെ പല്ല് വിരലില്‍ നിന്ന് പുറത്തെടുത്തപ്പോള്‍

 

ഡുബ്ലിന്‍: അയര്‍ലന്‍ഡില്‍ പാമ്പിന്റെ പല്ല് വിരലില്‍ കുത്തിക്കയറിയത് അറിയാതെ പാമ്പ് പിടിത്ത വിദഗ്ധന്‍ വേദന അനുഭവിച്ചത് വര്‍ഷങ്ങളോളം. ചികിത്സ കൊണ്ട് ഫലമില്ലാതെ വന്നതോടെ, ഒരു ദിവസം ദേഷ്യത്തില്‍ ബ്ലേഡ് കൊണ്ട് വിരലില്‍ വേദനയുള്ള ഭാഗത്ത് മുറിച്ചപ്പോഴാണ് പാമ്പിന്റെ പല്ല് കണ്ടെത്തിയതെന്ന് പാമ്പ് പിടിത്ത വിദഗ്ധന്‍ കോലി എന്നിസ് ട്വിറ്ററില്‍ കുറിച്ചു. 

'വര്‍ഷങ്ങളോളമാണ് താന്‍ വേദന സഹിച്ചത്. വിരലില്‍ കുത്തിക്കയറുന്ന വേദനയായിരുന്നു. വിരല്‍ നീര് വന്ന് വീര്‍ത്തു. പാമ്പിന്റെ പല്ലാണ് വിരലില്‍ കുത്തിക്കയറിയത് എന്ന് അറിയില്ലായിരുന്നു. ഒരു ദിവസം വേദന സഹിക്കാന്‍ വയ്യാതെ വന്നതോടെ, ബ്ലേഡ് കൊണ്ട് വേദനയുള്ള ഭാഗം മുറിച്ചു. അപ്പോഴാണ് പാമ്പിന്റെ പല്ല് കണ്ടെത്തിയത്' - കോലി എന്നിസിന്റെ വാക്കുകള്‍ ഇങ്ങനെ.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വായ മലർക്കെ തുറന്നു പിടിച്ചിട്ടും രക്ഷയില്ല; പോസത്തെ വിഴുങ്ങാൻ കഴിയാതെ കൂറ്റൻ പെരുമ്പാമ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ