ഉത്തര കൊറിയയ്ക്ക് കോഫി വിറ്റു; സിംഗപ്പൂരില്‍ വ്യാപാരി ജയിലില്‍

കിം ജോങ് ഉന്‍ മകള്‍ക്കൊപ്പം/ ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട ചിത്രം
കിം ജോങ് ഉന്‍ മകള്‍ക്കൊപ്പം/ ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട ചിത്രം


ത്തര കൊറിയയ്ക്ക് സ്‌ട്രോബറി മില്‍ക്കും കോഫിയും വിറ്റതിന് വ്യാപാരിയെ ജയിലില്‍ അടച്ച് സിംഗപ്പൂര്‍. ഉപരോധം നിലനില്‍ക്കുന്ന രാജ്യവുമായി വ്യാപാര ബന്ധം നടത്തിയതിനാണ് ഫുവ സെ ഹീയെന്ന 59കാരനെ സിംഗപ്പൂര്‍ അഞ്ച് ആഴ്ചത്തേക്ക് തടവിലാക്കിയത്. പൊക്ക ഇന്റര്‍നാഷണല്‍ ബിവറേജസ് കമ്പനിയുടെ മുന്‍ മാനേജറായ ഹുവ സെ ഹി ഉത്തര കൊറിയയുമായി 10 ലക്ഷം യുഎസ് ഡോളറിന്റെ കച്ചവടം നടത്തിയെന്നാണ് കേസ്. 

2017 മുതല്‍ സിംഗപ്പൂര്‍ ഉത്തര കൊറിയയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വൈന്‍, വിസ്‌കി, പെര്‍ഫ്യൂമുകള്‍ തുടങ്ങിയ സാധനങ്ങള്‍ ഉത്തര കൊറിയയിലേക്ക് കയറ്റി അയക്കുന്നതിനും നിരോധനമുണ്ട്. 

2017-18 കാലത്ത്, ഹുവ സെ ഹി ഉത്തര കൊറിയയിലേക്ക് സാധനങ്ങള്‍ കയറ്റി അയക്കുന്ന സിംഗപ്പൂര്‍ കമ്പനികള്‍ക്ക് കോഫിയും സ്‌ട്രോബറി മില്‍ക്കും നല്‍കിയിരുന്നു. ഈ കമ്പനികളില്‍ നിന്ന ഇദ്ദേഹം കമ്മീഷന്‍ വാങ്ങിയില്ലെങ്കിലും പ്രതിമാസ സെയില്‍സ് ടാര്‍ഗറ്റ് ലക്ഷ്യമിട്ടാണ് ഇത് ചെയ്തതെന്നും കോടതി വ്യക്തമാക്കി. 2014ല്‍ ഫുവ സിംഗപ്പൂരിലെ ഉത്തരകൊറിയന്‍ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും കോടതി കണ്ടെത്തി. 

ഉത്തര കൊറിയയിലേക്ക് സാധനങ്ങള്‍ കയറ്റി അയച്ചതിന് നേരത്തെയും സിംഗപ്പൂര്‍ വ്യാപാരികളെ ജയിലില്‍ അടച്ചിട്ടുണ്ട്. 2019ല്‍ മദ്യവും പെര്‍ഫ്യൂമുകളും കയറ്റി അയച്ചതിന് ഒരു കമ്പനി ഡയറക്ടറെ മൂന്നു വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. 2016ല്‍ ക്യൂബയില്‍ നിന്ന് സോവിയറ്റ് കാലത്തെ ആയുധങ്ങള്‍ ഉത്തര കൊറിയയിലേക്ക് കടത്താന്‍ സഹായിച്ചെന്ന കുറ്റത്തിന് ഒരു ഷിപ്പിങ് കമ്പനിക്ക് പിഴ വിധിച്ചിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് മദ്യവും സോഫ്ട് ട്രിങ്കുകളും ഇറക്കുമതി ചെയ്യുന്നതില്‍ ഉത്തര കൊറിയന്‍ ഭരണാധികാരികളുടെ താത്പര്യം പ്രസിദ്ധമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com