ലോകത്തിലെ ഏറ്റവും വേഗം ഏറിയ ആംബുലന്‍സ്; 2.8 സെക്കന്റില്‍ 100കിലോ മീറ്റര്‍ വേഗത; വില 26 കോടി രൂപ

ദുബായ് ആസ്ഥാനമായുള്ള ഡബ്ലു മോട്ടേഴ്സിന്റേതാണ് ഹൈപ്പര്‍സ്പോര്‍ട്ട് റെസ്‌പോണ്ടര്‍
ഹൈപ്പര്‍സ്പോര്‍ട്ട് റെസ്‌പോണ്ടര്‍
ഹൈപ്പര്‍സ്പോര്‍ട്ട് റെസ്‌പോണ്ടര്‍

ദുബായ്: ലോകത്തിലെ ഏറ്റവും വേഗം ഏറിയതും ചെലവേറിയതുമായ
ആംബുലന്‍സ് ദുബായ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു. ഹൈപ്പര്‍ റെസ്‌പോണ്ടര്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

26 കോടി രൂപയാണ് ആംബുലന്‍സിന്റെ വില. ദുബായ് ആസ്ഥാനമായുള്ള ഡബ്ലു മോട്ടേഴ്സിന്റേതാണ് ഹൈപ്പര്‍സ്പോര്‍ട്ട് റെസ്‌പോണ്ടര്‍.മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗതയിലേക്ക് 2.28 സെക്കന്റ് കൊണ്ട് എത്താനാവും. മണിക്കൂറില്‍ നാന്നൂറ് കിലോമീറ്ററാണ് പരമാവധി വേഗത. ആഗോളതലത്തില്‍
ആകെ ഏഴ് ലൈക്കന്‍ ഹൈപ്പര്‍സ്പോര്‍ട്ട് യൂണിറ്റുകള്‍ മാത്രമാണുള്ളത്

മുന്‍വശത്തെ എല്‍ഇഡി ഹെഡ്ലൈറ്റുകലില്‍ 440 വജ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്വര്‍ണം പൂശിയ ഇന്റീരിയര്‍ റൂഫിലും വരുന്നു. കാറിന്റെ കാബിന്‍ സ്വര്‍ണം തുന്നിച്ചേര്‍ത്ത തുകലില്‍ അപോഹോള്‍സ്റ്റേര്‍ ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com