കൈ നിറയെ കടിയേറ്റ പാടുകള്‍, കൂസലില്ലാതെ പെണ്‍കുട്ടി; കൂറ്റന്‍ പാമ്പിനെ കൈവിട്ടില്ല- വീഡിയോ 

മൂന്നടി നീളമുള്ള പാമ്പിനെ കൈയില്‍ എടുത്ത് പെണ്‍കുട്ടി കളിക്കുന്നതാണ് വീഡിയോയുടെ തുടക്കം
പെണ്‍കുട്ടിയുടെ കൈയില്‍ പാമ്പ് കടിച്ചപ്പോള്‍
പെണ്‍കുട്ടിയുടെ കൈയില്‍ പാമ്പ് കടിച്ചപ്പോള്‍

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭൂരിഭാഗം ആളുകള്‍ക്കും ഭയമാണ്. പാമ്പിനെ നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. പാമ്പുമായി കളിക്കുന്നത് അപകടകരമാണ് എന്ന് എപ്പോഴും പറയുന്ന കാര്യമാണ്. ഇപ്പോള്‍ ഒരു പെണ്‍കുട്ടി പാമ്പുമായി കളിക്കുന്നതും പിന്നീട് സംഭവിക്കുന്നതുമായ കാര്യങ്ങള്‍ അടങ്ങിയ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

മൂന്നടി നീളമുള്ള പാമ്പിനെ കൈയില്‍ എടുത്ത് പെണ്‍കുട്ടി കളിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പെണ്‍കുട്ടി തന്നെയാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. വീഡിയോയില്‍ പെണ്‍കുട്ടിയുടെ കൈയില്‍ പാമ്പ് കടിക്കുന്നത് വ്യക്തമായി കാണാം. 

പാമ്പ് കടിച്ചപ്പോള്‍ പെണ്‍കുട്ടി വേദന കൊണ്ട് ഒച്ചയെടുത്തു. തുടര്‍ന്ന് പാമ്പിനെ വെറുതെ വിടാന്‍ ഒരുങ്ങി. നിലത്ത് വെച്ച സമയത്ത്, പിടിത്തം വിടാതിരുന്നതിനെ തുടര്‍ന്ന് പാമ്പ് പിന്നീടും പെണ്‍കുട്ടിയുടെ കൈയില്‍ കടിച്ചു. പെണ്‍കുട്ടിയുടെ കൈ നിറയെ കടിയേറ്റ പാടുകളാണ്.

ഒടുവില്‍ പാമ്പിനെ വെറുതെ വിടുന്നതും പാമ്പിന്റെ ചലനങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതും വീഡിയോയയില്‍ വ്യക്തമാണ്. കടിച്ചതിന്റെ ഒരു പേടിയുമില്ലാതെയാണ് പെണ്‍കുട്ടി വീണ്ടും പാമ്പുമായി കളിച്ചത്. എവിടെ നിന്നുള്ള വീഡിയോ ആണ് എന്ന് വ്യക്തമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com