ഇത് നായയാണോ?, ട്വിസ്റ്റ്- വൈറല്‍ വീഡിയോ 

കെട്ടിടത്തിന്റെ മുകള്‍ഭാഗമാണ് പശ്ചാത്തലം
കെട്ടിടത്തിന്റെ മുകളില്‍ നിന്നുള്ള ദൃശ്യം
കെട്ടിടത്തിന്റെ മുകളില്‍ നിന്നുള്ള ദൃശ്യം

രോ ദിവസവും മൃഗങ്ങളെ സംബന്ധിച്ച നിരവധി രസകരമായ വീഡിയോകളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ ബ്രസീലിലെ ദമ്പതികള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് അമ്പരപ്പിക്കുന്നത്. 

വീഡിയോയുടെ തുടക്കത്തില്‍ ഒറ്റനോട്ടത്തില്‍ നായയാണ് എന്ന് തോന്നിപ്പോകും. എന്നാല്‍ കൂടുതല്‍ സൂം ചെയ്യുമ്പോഴാണ് അത് പൂച്ചയാണ് എന്ന് മനസിലാകുന്നത്. വൈറല്‍ ഹോഗാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

കെട്ടിടത്തിന്റെ മുകള്‍ഭാഗമാണ് പശ്ചാത്തലം. വീഡിയോയുടെ തുടക്കത്തില്‍ ദൂര കാണുന്നത് നായയുടെ തലയാണെന്നാണ് ഒറ്റനോട്ടത്തില്‍ തോന്നുക. എന്നാല്‍ വീഡിയോയുടെ അവസാനമാണ് ദൃശ്യങ്ങള്‍ അമ്പരപ്പിലേക്ക് വഴിമാറുന്നത്. ക്യാമറ സൂം ചെയ്യുമ്പോള്‍ അത് പൂച്ചയാണെന്ന് തിരിച്ചറിയുകയായിരുന്നു. പൂച്ച തിരിയുമ്പോഴാണ് ഇത് കൂടുതല്‍ വ്യക്തമാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com