അബുദാബിയില്‍ സ്‌ഫോടനം; മൂന്നു ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു; ഡ്രോണ്‍ ആക്രമണമെന്ന് സൂചന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2022 03:41 PM  |  

Last Updated: 17th January 2022 03:41 PM  |   A+A-   |  

blast in abudabi

പ്രതീകാത്മക ചിത്രം

 

അബുദാബി: യുഎഇയിലെ അബുദാബിയില്‍ രാജ്യന്തര വിമാനത്താവളത്തിന് സമീപം സ്‌ഫോടനം. നിര്‍മ്മാണ മേഖലയായ മുസ്സാഫയില്‍ മൂന്ന് പെട്രോളിയം ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. ഡ്രോണ്‍ ആക്രമണമാണ് എന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. 

അതേസമയം തങ്ങളാണ് ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ട് യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമത സേന രംഗത്തെത്തി. വരും മണിക്കൂറുകളില്‍ തുടര്‍ച്ചയായി ആക്രമണം നടത്തുമെന്ന് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന്  ബിബിസി റിപ്പോര്‍ട്ട് ചെയ്തു.