സിംഹങ്ങള്‍ക്ക് കോവിഡ്, കടുത്ത രോഗലക്ഷണങ്ങള്‍; പുതിയ വകഭേദം ഉണ്ടാകുമോ എന്ന ആശങ്ക

ദക്ഷിണാഫ്രിക്കയില്‍ സിംഹങ്ങള്‍ക്കും പൂച്ച വര്‍ഗത്തില്‍പ്പെട്ട പൂമകള്‍ക്കും കോവിഡ് ബാധ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ സിംഹങ്ങള്‍ക്കും പൂച്ച വര്‍ഗത്തില്‍പ്പെട്ട പൂമകള്‍ക്കും കോവിഡ് ബാധ. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കടുത്ത രോഗലക്ഷണങ്ങളാണ് ഇവ പ്രകടിപ്പിക്കുന്നത്. മൃഗങ്ങളില്‍ നിന്ന് പുതിയ കോവിഡ് വകഭദേം ഉണ്ടാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതായി പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ പ്രിട്ടോറിയയിലെ മൃഗശാലയിലാണ് സിംഹങ്ങള്‍ക്കും പൂമകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. മൃഗങ്ങളെ പരിപാലിക്കുന്നവരില്‍ നിന്നാണ് മൃഗങ്ങള്‍ക്ക് രോഗം ബാധിച്ചതെന്ന് പ്രിട്ടോറിയ സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 

2020ല്‍ വയറിളക്കവും മൂക്കൊലിപ്പും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് പൂമകളെ പരിശോധിച്ചപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. 23 ദിവസം കഴിഞ്ഞപ്പോള്‍ ഇവ രോഗമുക്തി നേടി. ഒരു വര്‍ഷം കഴിഞ്ഞ് ഡെല്‍റ്റ വകഭേദം പിടിമുറുക്കിയ സമയത്താണ് മൂന്ന് സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒരു സിംഹത്തിന് ന്യൂമോണിയ കണ്ടെത്തിയതായും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് കൊറോണ വൈറസ് പടരാമെന്നാണ് ഇതുവരെയുള്ള പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് തിരിച്ചും സംഭവിച്ചേക്കാമെന്ന ആശങ്കയും റിപ്പോര്‍ട്ട് മുന്നോട്ടുവെയ്ക്കുന്നു. ജീവനക്കാരില്‍ നിന്നാണ് മൃഗങ്ങള്‍ക്ക് രോഗം വന്നത്. എന്നാല്‍ മൃഗങ്ങളില്‍ ജനിതക വ്യതിയാനം സംഭവിക്കുന്ന വൈറസ് മനുഷ്യനെ വീണ്ടും ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com