കൊടുംശൈത്യം വകവെച്ചില്ല; അമേരിക്കയിലേക്ക് കടക്കുന്നതിനിടെ പിടിയിലായ ഇന്ത്യക്കാരി ആശുപത്രിയില്‍, മരവിച്ച കൈ മുറിച്ചുമാറ്റും 

യുഎസ്‌-കാനഡ അതിര്‍ത്തിയില്‍നിന്ന് വിമാനത്തില്‍ ആശുപത്രിയിലെത്തിക്കുന്നതിനിടെ ഇവര്‍ക്കു പലവട്ടം ശ്വാസതടസ്സവുമുണ്ടായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്:  കൊടുംശൈത്യം വകവെയ്ക്കാതെ കാനഡയില്‍ നിന്ന്  കാല്‍നടയായി യുഎസില്‍ അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ ഇന്ത്യന്‍ സംഘത്തിലെ സ്ത്രീയുടെ കൈക്ക് ഗുരുതര പരുക്ക്. 'ഫ്രോസ്റ്റ്‌ബൈറ്റ്' ബാധിച്ച ഇവരുടെ കൈ അപകടകരമാംവിധം മരവിച്ച അവസ്ഥയിലാണ്. കൈ ഭാഗികമായി മുറിച്ചുമാറ്റേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

യുഎസ്‌-കാനഡ അതിര്‍ത്തിയില്‍നിന്ന് വിമാനത്തില്‍ ആശുപത്രിയിലെത്തിക്കുന്നതിനിടെ ഇവര്‍ക്കു പലവട്ടം ശ്വാസതടസ്സവുമുണ്ടായി. കൊച്ചുകുട്ടി ഉള്‍പ്പെടെ 4 പേരടങ്ങിയ ഇന്ത്യന്‍ കുടുംബം അതിര്‍ത്തി കടന്നു യുഎസിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ കൊടുംശൈത്യത്തില്‍ മരിച്ചിരുന്നു. 

നിലവില്‍ അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ടു ഇന്ത്യക്കാരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ രണ്ടാമത്തെയാള്‍ക്കും ഫ്രോസ്റ്റ് ബൈറ്റ് ബാധിച്ചിട്ടുണ്ട്. അതേസമയം മനുഷ്യക്കടത്തിന് നേതൃത്വം നല്‍കിയ അമേരിക്കന്‍ പൗരന്‍ സ്റ്റീവ് ഷാന്‍ഡിനെതിരെ കോടതിയില്‍ ക്രിമിനല്‍ പരാതി ഫയല്‍ ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com