മീന്‍ പിടിക്കുന്നതിനിടെ 'മത്സ്യം' ചാടി തൊണ്ടയില്‍, അടിയന്തര ശസ്ത്രക്രിയ; ഒടുവില്‍

തായ്‌ലന്‍ഡിലാണ് സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മീന്‍ പിടിക്കുന്നതിനിടെ, മീന്‍ തൊണ്ടയില്‍ കുടുങ്ങി ഗുരുതരാവസ്ഥയിലായ മത്സ്യത്തൊഴിലാളിക്ക് അടിയന്തര ശസ്ത്രക്രിയ. മീന്‍ പുറത്തെടുത്തതിനെ തുടര്‍ന്ന് രോഗി രക്ഷപ്പെട്ടതായി ഡോക്ടര്‍മാര്‍ പറയുന്നു.

തായ്‌ലന്‍ഡിലാണ് സംഭവം. മീന്‍ പിടിക്കുന്നതിനിടെ തെറിച്ചുവീണ മീന്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. നിറയെ മുള്ളുകളുള്ള അഞ്ചു ഇഞ്ച് വലിപ്പമുള്ള മത്സ്യമാണ് തൊണ്ടയില്‍ കുടുങ്ങിയത്.

ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ശ്വാസനാളി വഴി താഴേക്ക് നീങ്ങാന്‍ ശ്രമിക്കുകയായിരുന്നു മീന്‍. ചാട്ടുളി ഉപയോഗിച്ച്  മീന്‍ പിടിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഇത് അപൂര്‍വ്വ സംഭവമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

എക്‌സറേയില്‍ മീന്‍ ശരീരത്തില്‍ എവിടെയാണ് എന്ന് കൃത്യമായി തിരിച്ചറിഞ്ഞ ശേഷം അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് പുറത്തെടുത്തത്. യുവാവിന്റെ അവയവങ്ങള്‍ തകരാര്‍ സംഭവിക്കാത്ത വിധം സങ്കീര്‍ണമായ രീതിയിലായിരുന്നു ശസ്ത്രക്രിയ. ഒടുവില്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡോക്ടര്‍മാര്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com