ഒരു ലിറ്റര്‍ പെട്രോളിന് 209.86 രൂപ; 'കഴുത വണ്ടി'യില്‍ എത്താന്‍ അനുവദിക്കണം; ജീവനക്കാരന്റെ അഭ്യര്‍ഥന!

25 വര്‍ഷമായി അതോറിറ്റിയില്‍ ജോലി ചെയ്യുന്ന രാജ ആസിഫ് ഇഖ്ബാല്‍ ആണ് ഇന്ധന വിലയുടെ പശ്ചാത്തലത്തില്‍ ആവശ്യം ഉന്നയിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് ജീവനക്കാരന്‍ ഡയറക്ടര്‍ക്ക് കത്തുമയച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇസ്ലാമബാദ്: ഇന്ധന വില പിടിവിട്ട് ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ കഴുത വണ്ടിയില്‍ ജോലിക്കെത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവള ജീവനക്കാരന്‍. പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയിലെ ജീവനക്കാരനാണ് വിചിത്ര ആവശ്യവുമായി രംഗത്തെത്തിയത്. 

25 വര്‍ഷമായി അതോറിറ്റിയില്‍ ജോലി ചെയ്യുന്ന രാജ ആസിഫ് ഇഖ്ബാല്‍ ആണ് ഇന്ധന വിലയുടെ പശ്ചാത്തലത്തില്‍ ആവശ്യം ഉന്നയിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് ജീവനക്കാരന്‍ ഡയറക്ടര്‍ക്ക് കത്തുമയച്ചു. 

ഇന്ധന വില കയറുന്നത് പാവപ്പെട്ടവരെ മാത്രമല്ല ബാധിച്ചിരിക്കുന്നത്. ഇടത്തരക്കാരടക്കമുള്ളവരുടെ നട്ടെല്ലൊടിച്ചതായി ഇഖ്ബാല്‍ പറയുന്നു. വിലക്കയറ്റം സ്വന്തം വാഹനം പോലും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയിലാക്കി. അതിനാല്‍ കഴുത വണ്ടി വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്യാനുള്ള അനുമതി നല്‍കണമെന്നും ഇഖ്ബാല്‍ കത്തില്‍ ആവശ്യപ്പെട്ടു. 

അതേസമയം ജീവനക്കാരന്റെ ഈ രീതിയിലുള്ള നടപടി വെറും പബ്ലിസിറ്റിക്ക് വേണ്ടിയുള്ള നാടകം മാത്രമാണെന്ന് അധികൃതര്‍ പറയുന്നു. ജീവനക്കാര്‍ക്ക് വേണ്ടി മെട്രോ ബസ് സര്‍വീസടക്കം നടത്തുന്നുണ്ടെന്നു അധികൃതര്‍ പറയുന്നു. 

പാകിസ്ഥാനില്‍ ഇന്ധന വില റെക്കോര്‍ഡിട്ട് കുതിക്കുകയാണ്. ഒരു ലിറ്റര്‍ പെട്രോളിന് ഇപ്പോള്‍ വില 209.86 ആണ്. ഒരു ലിറ്റര്‍ ഡീസലിന് 204.15 രൂപയുമാണ് ഈടാക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com