പ്രവാചക നിന്ദയ്ക്ക് എതിരായ പ്രതിഷേധം; പ്രവാസികളെ അറസ്റ്റ് ചെയ്തു നാടുകടത്താന്‍ കുവൈത്ത്

രാജ്യത്ത് പൊതു സ്ഥലങ്ങളില്‍ പ്രവാസികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തരുതെന്ന നിയമം തെറ്റിച്ചതിനാലാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി
കുവൈത്ത് പതാക/എഎഫ്പി
കുവൈത്ത് പതാക/എഎഫ്പി


കുവൈത്ത് സിറ്റി: ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയ്ക്ക് എതിരെ പ്രതിഷേധം സംഘടിപ്പിച്ച പ്രവാസികളെ അറസ്റ്റ് ചെയ്തു നാടുകടത്തുമെന്ന് കുവൈത്ത്. രാജ്യത്ത് പൊതു സ്ഥലങ്ങളില്‍ പ്രവാസികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തരുതെന്ന നിയമം തെറ്റിച്ചതിനാലാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. 

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം ഫഹാഹീല്‍ പ്രദേശത്ത് ഒരു കൂട്ടം പ്രവാസികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്ത പ്രവാസികളെ അറസ്റ്റ് ചെയ്യാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഇവരെ നാടുകടത്തും.

പ്രതിഷേധത്തില്‍ പങ്കെടുത്തവരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു. നാടുകടത്തപ്പെടുന്നവര്‍ വീണ്ടും കുവൈത്തില്‍ പ്രവേശിക്കുന്നത് വിലക്കുമെന്നും കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. 

ബിജെപി നേതാക്കളുടെ പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ കുവൈത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ അംബാസഡറെ വിളിച്ചു വരുത്തിയാണ് കുവൈത്ത് പ്രതിഷേധം അറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com