'ഒഡേസ ലക്ഷ്യം വെച്ച് റഷ്യന്‍ സേന'; വ്യോമാക്രമണത്തിന് പദ്ധതിയെന്ന് സെലന്‍സ്‌കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th March 2022 05:25 PM |
Last Updated: 06th March 2022 05:25 PM | A+A A- |

സെലന്‍സ്‌കി /ഫയല്‍ ചിത്രം
യുക്രൈനിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ ഒഡേസയില്‍ റഷ്യ ആക്രമണം കടുപ്പിക്കാന്‍ പോകുന്നതായി യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി. ' ഇതൊരു സൈനിക കുറ്റകൃത്യമാണ്, ചരിത്രത്തിന് നേരെയുള്ള കുറ്റകൃത്യമാണ്'സെലന്‍സ്‌കി പറഞ്ഞു.
യുക്രൈനിലെ ചരിത്ര പ്രസിദ്ധമായ നഗരമാണ് ഒഡേസ. കരിങ്കടലിന്റെ തീരത്തുള്ള ഈ നഗരത്തില്‍ നേരത്തെ റഷ്യ ആക്രമണം നടത്തിയിരുന്നു.
ഉടന്‍ തന്നെ റഷ്യ വിടുക; പൗരന്മാരോട് അമേരിക്ക
യുക്രൈന്‍- റഷ്യന്‍ യുദ്ധം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഉടന്‍ തന്നെ റഷ്യ വിടാന്‍ പൗരന്മാരോട് വീണ്ടും നിര്‍ദേശിച്ച് അമേരിക്ക. നേരത്തെ കാനഡയും സമാനമായ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. അനുകൂലമായ സാഹചര്യം പ്രയോജനപ്പെടുത്തി ഉടന്‍ തന്നെ രാജ്യം വിടാനാണ് നിര്‍ദേശം. നിലവില്‍ റഷ്യയില്‍ നില്‍ക്കുന്നതില്‍ ഭീഷണി നിലനില്‍ക്കുന്നില്ല. എന്നാല്‍ സാഹചര്യം എപ്പോള്‍ വേണമെങ്കിലും വഷളാവാം എന്ന് സൂചന നല്‍കുന്നതാണ് അമേരിക്കയുടെയും കാനഡയുടെയും മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.
യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഇതുവരെ 351 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള മനുഷ്യാവകാശ കമ്മീഷണര്‍ അറിയിച്ചത്. റഷ്യന്‍ തലസ്ഥാനമായ കീവിന് തൊട്ടരികില്‍ റഷ്യന്‍ സൈന്യം എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ചെര്‍ണീവ് അടക്കം വിവിധ പ്രദേശങ്ങളില്‍ റഷ്യയുടെ ഷെല്ലാക്രമണം തുടരുകയാണ്. അതിനിടെയാണ് പൗരന്മാര്‍ക്ക് അമേരിക്ക നിര്‍ദേശം നല്‍കിയത്.