അക്രമത്തിന് ആഹ്വാനം ചെയ്യുന്നു; റഷ്യയിൽ ഇൻസ്റ്റ​ഗ്രാമിന് വിലക്ക് 

തിങ്കളാഴ്ച റഷ്യയിൽ ഇൻസ്റ്റാഗ്രാം ബ്ലോക്ക് ചെയ്യും
ഫയൽ ചിത്രം
ഫയൽ ചിത്രം

മോസ്കോ: റഷ്യയിൽ ഇൻസ്റ്റ​ഗ്രാമിന് വിലക്കേർപ്പെടുത്തി. റഷ്യൻ സൈനികർക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്യാൻ ഇൻസ്റ്റ​ഗ്രാം ഉപയോ​​ഗിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. രാജ്യത്തെ ഇന്റർനെറ്റ് ഉപയോക്താക്കളെ ഇൻസ്റ്റാഗ്രാം ആക്‌സസ് ചെയ്യുന്നതിൽ നിന്ന് തടയുമെന്ന് റഷ്യൻ റെഗുലേറ്റർമാർ അറിയിച്ചു. 

സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള റഷ്യൻ പൗരന്മാർക്കെതിരെ അക്രമ പ്രവർത്തനങ്ങൾ നടത്താനുള്ള ആഹ്വാനങ്ങൾ ഇൻസ്റ്റ​ഗ്രാമിലൂടെ പ്രചരിക്കുന്നെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം രാജ്യത്ത് വിലക്കുകയാണെന്ന് ടെലികോം റെഗുലേറ്റർ റോസ്‌കോംനാഡ്‌സോർ അറിയിച്ചു. 

അതേസമയം ഈ തീരുമാനം തെറ്റാണെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസെറി ട്വീറ്റ് ചെയ്തു. "തിങ്കളാഴ്ച റഷ്യയിൽ ഇൻസ്റ്റാഗ്രാം ബ്ലോക്ക് ചെയ്യും. ഇതുവഴി റഷ്യയിലെ 90 ദശലക്ഷം ആളുകളെ പരസ്പരവും ലോകത്തിന്റെ മറ്റു ഭാ​ഗങ്ങളിലുള്ള ആളുകളിൽ നിന്നും അകറ്റും. റഷ്യയിലെ 80 ശതമാനം ആളുകളും രാജ്യത്തിന് പുറത്തുള്ള ഒരു ഇൻസ്റ്റ​ഗ്രം അക്കൗണ്ടെങ്കിലും പിന്തുടരുന്നവരാണ്. ഈ തീരുമാനം തെറ്റാണ്", ആദം മൊസെറി ട്വീറ്റിൽ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com