ഒറ്റദിവസം, 81പേരെ ഒരുമിച്ച് വധിച്ച് സൗദി; നടപ്പാക്കിയത് തീവ്രവാദികളുടെ ശിക്ഷ

കഴിഞ്ഞവര്‍ഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ശിക്ഷയാണ് നടപ്പാക്കിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

റിയാദ്: 81 പേരുടെ കൂട്ട വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരുടെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞവര്‍ഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ശിക്ഷയാണ് നടപ്പാക്കിയത്. 'ഒന്നിലധികം ഹീനകരമായ കുറ്റകൃത്യങ്ങള്‍ ചെയ്തതിന് ഇവര്‍ കുറ്റക്കാരണെന്ന് കണ്ടെത്തി' എന്ന് സൗദിയുടെ ഔദ്യേഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ വ്യക്തമാക്കി. അല്‍ ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് സംഘടനകളില്‍ പ്രവര്‍ത്തിച്ചവരെയാണ് വധിച്ചത്. യെമനിലെ ഹൂതി വിമത സേനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരും ഇക്കൂട്ടത്തിലുണ്ട്. 

സാധാരണക്കാരേയും സുരക്ഷാ ജീവനക്കാരെയും കൊല്ലുന്നതിന് ഇവര്‍ പദ്ധതി തയ്യാറാക്കിയിരുന്നതായും വാര്‍ത്താ ഏജന്‍സി പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നിയമപാലകര്‍, പ്രധാനപ്പെട്ട സാമ്പത്തിക കേന്ദ്രങ്ങള്‍, തുടങ്ങി നിരവധിപേരെയും സ്ഥാപനങ്ങളെയും ഇവര്‍ ലക്ഷ്യം വെച്ചിരുന്നതായും കുഴി ബോംബുകള്‍ സ്ഥാപിച്ച് സ്‌ഫോടമനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതായും വാര്‍ത്താ ഏജന്‍സി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com