ബറാക് ഒബാമ കോവിഡ് പോസിറ്റീവ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th March 2022 09:22 AM  |  

Last Updated: 14th March 2022 09:24 AM  |   A+A-   |  

obama

ബറാക് ഒബാമ

 

വാഷിംഗ്ടൺ: മുൻ യു എസ് പ്രസിഡന്റ് ബറാക് ഒബാമക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവായ വിവരം ഒബാമ തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ചത്. 

"എനിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. കുറച്ച് ദിവസമായി തൊണ്ടയിൽ ചെറിയ അസ്വസ്ഥത ഉണ്ട്. പക്ഷേ മറ്റ് ബുദ്ധിമുട്ടുകൾ ഇല്ല", ഒബാമ ട്വിറ്ററിൽ കുറിച്ചു. വാക്‌സിനേഷനും ബൂസ്റ്റർ ഡോസും എടുത്തതിന്റെ ആശ്വാസവും ഒബാമ പങ്കുവച്ചു. മിഷേലിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും അദ്ദേഹം അറിയിച്ചു. വാക്സിൻ സ്വീകരിക്കാത്തവർ അത് എടുക്കാനുള്ള ഓർമ്മപ്പെടുത്തലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.