അതെല്ലാം നുണയാണ്, പുടിന്‍, ഈ യുദ്ധം നിര്‍ത്തൂ; വിഡിയോയുമായി ഷ്വാര്‍സ്‌നെഗര്‍

പുടിന്‍, താങ്കളാണ് ഈ യുദ്ധം തുടങ്ങിയത്, താങ്കളാണ് അതു നയിക്കുന്നത്. ഇത് അവസാനിപ്പിക്കാന്‍ താങ്കള്‍ക്കേ കഴിയൂ
അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍/ഫയല്‍
അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍/ഫയല്‍

വാഷിങ്ടണ്‍: യുക്രൈനില്‍ നടത്തുന്ന യുദ്ധത്തെക്കുറിച്ച് റഷ്യന്‍ ഭരണകൂടം പറയുന്നതെല്ലാം നുണയാണെന്ന് ചലച്ചിത്ര താരം അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍. സ്വന്തം ആഗ്രഹ പൂര്‍ത്തീകരണത്തിനായി റഷ്യന്‍ സൈനികരെ പ്രസിഡന്റ് പുടിന്‍ ബലികൊടുക്കുകയാണെന്ന് ഷ്വാര്‍സ്‌നെഗര്‍ കുറ്റപ്പെടുത്തി. ട്വിറ്ററില്‍ റഷ്യന്‍ പ്രസിഡന്റ് പിന്തുടരുന്ന 22 പേരില്‍ ഒരാളാണ് ഷ്വാര്‍സ്‌നെഗര്‍.

യുക്രൈനിലെ നാസികള്‍ക്കെതിരെയാണ് ഈ യുദ്ധം എന്നാണ് പട്ടാളക്കാരെ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത്. അവിടത്തെ റഷ്യന്‍ വംശജരെ സംരക്ഷിക്കാനെന്നും അവരോടു പറഞ്ഞിട്ടുണ്ട്. ചിലരോടെല്ലാം പറഞ്ഞിട്ടുള്ളത് സൈനിക പരിശീലനത്തിനു പോവുന്നെന്നാണ്. ഇതെല്ലാം തെറ്റാണെന്ന് ഇപ്പോള്‍ പലര്‍ക്കും മനസ്സിലായിക്കഴിഞ്ഞു.

'ഇതൊരു അന്യായമായ യുദ്ധമാണ്. നിങ്ങളുടെ  ജീവിതമാണ് ഇവിടെ ബലിയാടാക്കപ്പെടുന്നത്''- റഷ്യന്‍ പട്ടാളക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് ഷ്വാര്‍സ്‌നെഗര്‍ പറഞ്ഞു. ലോകം മുഴുവന്‍ ഈ യുദ്ധത്തെ അപലപിക്കുകയാണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ താരം കൂട്ടി്‌ച്ചേര്‍ത്തു.

ട്വിറ്റര്‍, യൂട്യൂബ്, ഇസ്റ്റഗ്രാം എന്നിവയില്‍ ഷ്വാര്‍സ്‌നെഗര്‍ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവയ്ക്ക് റഷ്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ ടെലിഗ്രാം ചാനലിലും വിഡിയോ പോസ്റ്റ് ചെയ്തു. റഷ്യന്‍ സബ്‌ടൈറ്റിലുകളും ഒപ്പമുണ്ട്. 

രണ്ടാം ലോകയുദ്ധകാലത്ത് നുണകള്‍ വിശ്വസിച്ച് ഹിറ്റ്‌ലര്‍ക്കു വേണ്ടി യുദ്ധം ചെയ്തയാളാണ് തന്റെ പിതാവെന്ന് ഷ്വാര്‍സ്‌നെഗര്‍ ഓര്‍മിച്ചു. ശാരീരികമായും വൈകാരികമായും തകര്‍ന്ന മനുഷ്യനാാണ് അദ്ദേഹം തിരിച്ചുവന്നത്. യുക്രൈനിലെ മനുഷ്യ ദുരിതത്തെക്കുറിച്ച് നാ്ട്ടുകാരോടു പറയാന്‍ ഷ്വാര്‍സ്‌നെഗര്‍ റഷ്യന്‍ പട്ടാളക്കാരോട് അഭ്യര്‍ഥിച്ചു. ''പുടിന്‍, താങ്കളാണ് ഈ യുദ്ധം തുടങ്ങിയത്, താങ്കളാണ് അതു നയിക്കുന്നത്. ഇത് അവസാനിപ്പിക്കാന്‍ താങ്കള്‍ക്കേ കഴിയൂ''- മുന്‍ ഗവര്‍ണര്‍ കൂടിയായ താരം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com