'മേഘങ്ങളെ തൊട്ട് തിരമാല', സത്യാവസ്ഥ- വീഡിയോ 

തിരമാല മേഘം തൊട്ടു എന്ന് കേട്ടാല്‍ ഒരു നിമിഷമെങ്കിലും ആശ്ചര്യം പ്രകടിപ്പിച്ചു എന്നുവരാം
മേഘങ്ങളെ തിരമാലകള്‍ തൊടുന്നതു പോലെ തോന്നിപ്പിക്കുന്ന ദൃശ്യം
മേഘങ്ങളെ തിരമാലകള്‍ തൊടുന്നതു പോലെ തോന്നിപ്പിക്കുന്ന ദൃശ്യം

ന്റര്‍നെറ്റില്‍ പരതിയാല്‍ കൗതുകം ഉണര്‍ത്തുന്ന നിരവധി വീഡിയോകള്‍ കാണാം. പലപ്പോഴും ഈ വീഡിയോകള്‍ കാണുമ്പോള്‍ മനസിന് ഉന്മേഷം ലഭിക്കാറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ കൗതുകം ഉണര്‍ത്തുന്ന ഒരു പഴയ വീഡിയോ വീണ്ടും സോഷ്യല്‍മീഡിയയില്‍ തരംഗമാകുകയാണ്.

തിരമാല മേഘം തൊട്ടു എന്ന് കേട്ടാല്‍ ഒരു നിമിഷമെങ്കിലും ആശ്ചര്യം പ്രകടിപ്പിച്ചു എന്നുവരാം. ഇപ്പോള്‍ അത്തരത്തില്‍ തിരമാല മേഘം തൊടുന്നു എന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന ഒരു വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. 

ബ്യൂട്ടിന്‍ഗെബിഡെന്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പ്രചരിക്കുന്നത്. പഴയ വീഡിയോയാണ് വീണ്ടും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. യഥാര്‍ഥത്തില്‍ തിരമാല മേഘം തൊടുന്നതല്ല ഈ പ്രതിഭാസമെന്ന് വിദഗ്ധര്‍ പറയുന്നു. 

കടല്‍ ജലത്തിന്റെ സൂക്ഷ്മ കണികകള്‍ വായുവില്‍ തങ്ങിനില്‍ക്കുന്ന പ്രതിഭാസമായ സീ എയറോസോള്‍ ആണ് ഇതിന് കാരണമെന്നാണ് വിദഗ്ധരുടെ വിശദീകരണം. കടലിന്റെ ഉപരിതലത്തില്‍ രൂപം കൊള്ളുന്ന സീ എയറോസോള്‍ വായുവില്‍ മുകളിലേക്ക് ഉയര്‍ത്തപ്പെടുന്ന ഘട്ടത്തില്‍ ഇതിനെ മേഘമായി തോന്നുന്നതാണ് യഥാര്‍ഥ കാരണമെന്നാണ് വിദഗ്ധര്‍ വിവരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com