ക്വാഡ് ഉച്ചകോടിക്കിടെ ജപ്പാന്‍ വ്യോമാതിര്‍ത്തിയില്‍ ഫൈറ്റര്‍ ജെറ്റുകള്‍; റഷ്യ, ചൈന സംയുക്ത സൈനികാഭ്യാസം

റഷ്യയുടെയും ചൈനയുടെയും ഫൈറ്റര്‍ ജെറ്റുകള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിക്ക് സമീപം എത്തിയെന്ന് ജപ്പാന്‍
വീഡിയോ സ്‌ക്രീന്‍ഷോട്ട്/ഗ്ലോബല്‍ ടൈംസ്
വീഡിയോ സ്‌ക്രീന്‍ഷോട്ട്/ഗ്ലോബല്‍ ടൈംസ്

ടോക്യോ: റഷ്യയുടെയും ചൈനയുടെയും ഫൈറ്റര്‍ ജെറ്റുകള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിക്ക് സമീപം എത്തിയെന്ന് ജപ്പാന്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്ന ക്വാഡ് ഫച്ചകോടി നടക്കുന്നതിനിടെയാണ് ജപ്പാന്‍ പ്രതിരോധ മന്ത്രി നോബുവൊ കിഷി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വിഷയത്തില്‍ റഷ്യയോടും ചൈനയോടും ആശങ്ക രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ കിഴക്കന്‍ ചൈനാ കടലില്‍ റഷ്യന്‍, ചൈന ഫൈറ്റര്‍ ജെറ്റുകള്‍ സ്ഥിരമായുള്ള പട്രോളിങ്ങാണ് നടത്തിയതെന്നും ജപ്പാന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചിട്ടില്ലെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 

രണ്ട് ചൈനീസ് എച്ച് 6 കെ ബോംബര്‍ വിമാനങ്ങളും രണ്ട് റഷ്യന്‍ ടിയു-95 എംഎം ബോംബര്‍ വിമാനങ്ങളുമാണ് പട്രോളിങ് നടത്തിയത്. ചൈന,റഷ്യന്‍ ഫൈറ്റര്‍ വിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചെന്ന് സൗത്ത് കൊറിയയും ആരോപിച്ചു. 

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് എന്നിവരാണ് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com