തന്ത്രപൂര്‍വ്വം 'കെണിയൊരുക്കി'; മരത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയ പുലിയെ വളഞ്ഞാക്രമിച്ച് സിംഹക്കൂട്ടം, ഒടുവില്‍- വീഡിയോ 

ഒരു പുള്ളിപ്പുലിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന സിംഹക്കൂട്ടത്തിന്റേതാണ് ദൃശ്യം
പുലിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന സിംഹക്കൂട്ടത്തിന്റെ ദൃശ്യം
പുലിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന സിംഹക്കൂട്ടത്തിന്റെ ദൃശ്യം

പുലികളും സിംഹങ്ങളും കടുവകളും പരസ്പരം ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അപൂര്‍വ്വമായി മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ ഈ വമ്പന്മാര്‍ തമ്മിലും പോരാട്ടങ്ങള്‍ നടക്കാറുണ്ടെന്നതാണ് വാസ്തവം. അത്തരം ഒരു സംഭവത്തിന്റെ വിഡിയോയാണ് ദക്ഷിണാഫ്രിക്കയിലെ മാലമാല ഗെയിം റിസര്‍വില്‍ നിന്നു പുറത്തു വരുന്നത്. 

ഒരു പുള്ളിപ്പുലിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന സിംഹക്കൂട്ടത്തിന്റേതാണ് ദൃശ്യം.പ്രായം ചെന്ന പുള്ളിപ്പുലിയെയാണ് സിംഹക്കൂട്ടം ആക്രമിച്ചത്. തുടക്കത്തില്‍ ഒരു മരത്തിന് മുകളില്‍ ഇരിക്കുകയായിരുന്നു പുള്ളിപ്പുലി. അതിനെ രക്ഷപ്പെടാന്‍ അനുവദിക്കാതെ സിംഹങ്ങള്‍ തന്ത്രപൂര്‍വം ആക്രമിക്കുകയായിരുന്നു. 12 സിംഹങ്ങളാണ് കൂട്ടത്തിലുണ്ടായിരുന്നത്. 

വനത്തിന്റെ റേഞ്ചറായ മൈക്കിള്‍ ബോട്ടസ് ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മരത്തിലിരുന്ന പുലിക്ക് തുടക്കത്തില്‍ സിംഹങ്ങളെ കണ്ടിട്ടും വലിയ ഭാവ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. അല്‍പസമയത്തിനുശേഷം മരത്തിനടുത്തു നിന്നു സിംഹങ്ങള്‍ അകലെയായി മാറി വിശ്രമിച്ചു. എന്നാല്‍ ഒരു പെണ്‍സിംഹം മാത്രം ഉറങ്ങാതെ പുള്ളിപുലിയെ തന്നെ നിരീക്ഷിക്കുകയായിരുന്നു എന്ന് മൈക്കിള്‍ വ്യക്തമാക്കി. സിംഹങ്ങള്‍ പോയെന്നു കരുതിയ പുലി സാവധാനത്തില്‍ താഴെയിറങ്ങി. അപ്പോള്‍ മാത്രമാണ് സിംഹക്കൂട്ടം അരികില്‍ തന്നെ ഉണ്ടായിരുന്നെന്ന് പുലി മനസ്സിലാക്കിയത്. ഒരു നിമിഷം പോലും വൈകാതെ അത് ഓടി അടുത്ത മരത്തില്‍ കയറുകയും ചെയ്തു.

അപ്പോഴേക്കും സിംഹങ്ങളെല്ലാം ആ മരത്തിന് ചുറ്റുമായി നിലയുറപ്പിച്ചിരുന്നു. ഇതിനിടെ കൂട്ടത്തിലൊരു സിംഹം മരത്തിനു മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നത് കണ്ട പരിഭ്രാന്തിയില്‍ പുലി താഴേക്കു ചാടുകയും ചെയ്തു. ഇതോടെ സിംഹങ്ങളെല്ലാം ചേര്‍ന്ന് അവസരം പാഴാക്കാതെ പുലിയെ വളഞ്ഞാക്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.ഏതാണ്ട് അരമണിക്കൂര്‍ നേരം പുള്ളിപ്പുലി സിംഹങ്ങളെ നേരിട്ടു. ഒടുവില്‍ ഒരു പെണ്‍ സിംഹമാണ് പുലിയുടെ കഴുത്തില്‍ കടിച്ച് അതിനെ കീഴടക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com