കൂറ്റന്‍ അനാക്കോണ്ടയുമായി യുവാവിന്റെ കളി; തക്കംനോക്കി' ചാടി കൊത്തി- വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th November 2022 02:18 PM |
Last Updated: 11th November 2022 02:18 PM | A+A A- |

അനാക്കോണ്ട പാമ്പിനെ പൊക്കി പിടിച്ചുനില്‍ക്കുന്ന യുവാവിന്റെ ദൃശ്യം
വലിപ്പമേറിയ പാമ്പുകളെ നേരിട്ട് കാണുമ്പോള്‍ തന്നെ പകുതി ജീവന്‍ പോയ പോലെയാണ് ഭൂരിഭാഗം ആളുകള്‍ക്കും. അനാക്കോണ്ട സിനിമ കണ്ടിട്ടുള്ളവര്‍ക്ക് അനാക്കോണ്ട എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അവരുടെ മുഖത്ത് ഭയം നിഴലിച്ചേക്കാം. ഇപ്പോള്‍ അനാക്കോണ്ട പാമ്പുമായി കളിക്കുന്ന യുവാവിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
നിക്ക് ദി റാങ്ക്‌ളര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിപ്പമേറിയ പാമ്പുകളില്‍ ഒന്നായ അനാക്കോണ്ടയെ യുവാവ് പൊക്കി പിടിച്ചുനില്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കം.
അനാക്കോണ്ട കൈയില്‍ ചുറ്റിവളഞ്ഞാണ് കിടക്കുന്നത്. യുവാവ് പ്രകോപിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അനാക്കോണ്ട ആക്രമിക്കാന്‍ മുതിരുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കൈയും വയറും ലക്ഷ്യമാക്കിയാണ് അനാക്കോണ്ട ആക്രമിക്കാന്‍ മുതിരുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
24 മണിക്കൂറിനിടെ 23,000ലധികം മരങ്ങള്‍ നട്ട് റെക്കോര്‍ഡ്; 23കാരന്റെ വിഡിയോ വൈറല്‍
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ