'ഹീറോയിക് ഇഡുനെ'  കൊണ്ടുപോകാന്‍ നൈജീരിയ; യുദ്ധക്കപ്പല്‍ ലൂബ തുറമുഖത്ത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2022 06:48 AM  |  

Last Updated: 11th November 2022 06:55 AM  |   A+A-   |  

heroic_idun


ന്യൂഡല്‍ഹി: നൈജീരിയയുടെ യുദ്ധക്കപ്പല്‍ ലൂബ തുറമുഖത്ത്. ഹിറോയിക് ഇഡുന്‍ കപ്പലിനെ നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് എത്തിയത്. ആദ്യമായാണ് നൈജീരിയന്‍ കപ്പല്‍ ഹീറോയിക് ഇഡുന് അടുത്തെത്തുന്നത്.

ഹീറോയിക് ഇഡുന്‍ ചരക്ക് കപ്പലില്‍ കയറാന്‍ പോകുന്നതായി നൈജീരിയന്‍ നേവി. ഇക്വറ്റോറിയല്‍ ഗിനിയുടെ സമുദ്ര മേഖലയില്‍ നിന്ന് കപ്പലിനെ നീക്കണം എന്ന് ഉത്തരവുണ്ടായിരുന്നു. ഇക്വറ്റോറിയല്‍ വൈസ് പ്രസിഡന്റ് റ്റെഡിന്‍ഗേമയുടേതാണ് ഉത്തരവ്. ഓഗസ്റ്റ് 8നു നൈജീരിയൻ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിലെ അക്പോ ഓഫ്ഷോർ ക്രൂഡ് ഓയിൽ ടെർമിനലിൽ എണ്ണ നിറയ്ക്കാനെത്തിയതോടെയാണ് കപ്പൽ ജീവനക്കാർ കുടുങ്ങിയത്.

കപ്പലിലെ മലയാളി ജീവനക്കാരായ വിജിത്തും മിൽട്ടനും അടക്കം 15 പേരെ തടവിൽ പാർപ്പിച്ചിരുന്ന മലാബോയിൽനിന്നു തിരികെ കപ്പലിലെത്തിച്ചിരുന്നു. കുറ്റവിചാരണയ്ക്കായി ജീവനക്കാരെ ഉൾപ്പെടെ കപ്പൽ നൈജീരിയയ്ക്കു കൈമാറുമെന്ന് സൂചന ഉണ്ടായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

മാലദ്വീപില്‍ തീപിടിത്തം; ഒന്‍പത് ഇന്ത്യക്കാര്‍ അടക്കം പത്തുപേര്‍ വെന്തു മരിച്ചു- വീഡിയോ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ