വിധിയിലെ സ്‌പെല്ലിങ് പിശകു ചൂണ്ടിക്കാട്ടി; അഭിഭാഷകന് എതിരെ കോടതിയലക്ഷ്യ നടപടി, ജയില്‍ ശിക്ഷ

കോടതി വിധിയിലെ സ്‌പെല്ലിങ് പിശകു ചൂണ്ടിക്കാണിച്ചതിന് അഭിഭാഷകന്‍ കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരനെന്ന് വിധി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സുവ: കോടതി വിധിയിലെ സ്‌പെല്ലിങ് പിശകു ചൂണ്ടിക്കാണിച്ചതിന് അഭിഭാഷകന്‍ കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരനെന്ന് വിധി! ഫിജിയിലെ, പ്രമുഖ ഇന്ത്യന്‍ വംശജ അഭിഭാഷകന്‍ റിച്ചാര്‍ഡ് നായിഡുവാണ് നടപടി നേരിടുന്നത്. ആറു മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റത്തിനാണ് നായിഡു കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്.

കോടതി വിധിയിലെ സ്‌പെല്ലിങ് പിശകു ചൂണ്ടിക്കാട്ടി കഴിഞ്ഞ ഫെബ്രുവരിയില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടതാണ് കേസിന് ആധാരം. ഇന്‍ജങ്ഷന്‍ എന്നതിനു പകരം കോടതി വിധിയില്‍ ഇന്‍ഷക്ഷന്‍ എന്നാണ് ചേര്‍ത്തിരുന്നത്. ഇതു ചൂണ്ടിക്കാട്ടി ആക്ഷേപ ഹാസ്യത്തോടെയാണ് നായിഡു പോസ്റ്റിട്ടത്.

നായിഡുവിന്റെ നടപടി കോടതിയെ അപകീര്‍ത്തിപ്പെടുത്തലാണെന്ന് ചൂണ്ടിക്കാട്ടി അറ്റോര്‍ണി ജനറല്‍ ഐയാസ് സയിദ് ഖയൂം പരാതി നല്‍കി. ഇതു പരിഗണിച്ചാണ് കോടതിയുടെ നടപടി. ജനുവരി അഞ്ചിനു കോടതി നായിഡുവിനുള്ള ശിക്ഷ പ്രഖ്യാപിക്കും.

ഫിജി കോടതിയുടെ നടപടിക്കെതിരെ രാജ്യാന്തര തലത്തില്‍ തന്നെ വിമര്‍ശനമുയര്‍ന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മരണമണിയാണ് ഇതെന്ന് മനുഷ്യവകാശ സംഘടനകള്‍ വിമര്‍ശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com