മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള പഠനം; സ്വീഡീഷ് ശാസ്ത്രജ്ഞന് വൈദ്യശാസ്ത്ര നൊബേല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd October 2022 03:33 PM  |  

Last Updated: 03rd October 2022 03:37 PM  |   A+A-   |  

NOBEL

സ്വാന്റേ പാബൂ, IMAGE CREDIT: THE NOBEL PRIZE

 

സ്‌റ്റോക്‌ഹോം: ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേല്‍ സ്വീഡീഷ് ശാസ്ത്രജ്ഞന്‍ സ്വാന്റേ പാബൂവിന്. പരിണാമ പ്രക്രിയയെ കുറിച്ചുള്ള പഠനത്തിനാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

വംശനാശം സംഭവിച്ച ഹോമിനിനുകളുടെയും മനുഷ്യ പരിണാമത്തിന്റെയും ജനിതക ഘടനയെ സംബന്ധിച്ച പഠനമാണ് സ്വാന്റേ പാബൂവിനെ സമ്മാനത്തിനായി  തെരഞ്ഞെടുത്തതെന്ന് നൊബേല്‍ പ്രൈസ് കമ്മിറ്റി അറിയിച്ചു. മനുഷ്യന്‍, മനുഷ്യന്റെ പൂര്‍വ്വികര്‍, അല്ലെങ്കില്‍ മനുഷ്യരുമായി വളരെ അടുത്ത ബന്ധമുള്ളവ എന്നിങ്ങനെ കണക്കാക്കപ്പെടുന്ന ജീവിവര്‍ഗ്ഗങ്ങളാണ് ഹോമിനിനുകളില്‍ ഉള്‍പ്പെടുന്നത്. 

വൈദ്യശാസ്ത്രത്തിനുള്ള പുരസ്‌കാര പ്രഖ്യാപനത്തിലൂടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ക്കുള്ള നൊബേല്‍ സമ്മാന പ്രഖ്യാപനത്തിന് തുടക്കമായി. നാളെ ഭൗതികശാസ്ത്ര നൊബേല്‍ പ്രഖ്യാപിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഗ്രീൻ ടീ കുടിക്കാൻ മാത്രമല്ല, വേറെയുമുണ്ട് ​ഗുണം; എല്ലാത്തരം ചർമ്മത്തിനും ബെസ്റ്റ്, ചെയ്യേണ്ടത് ഇങ്ങനെ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ