ഗര്‍ഭിണിയായ ഇന്ത്യന്‍ ടൂറിസ്റ്റ് മരിച്ചു; പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി രാജിവെച്ചു

ഇന്ത്യന്‍ യുവതിയുടെ മരണം പോര്‍ച്ചുഗലില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു
മാര്‍ത്താ ടെമിഡോ /ഫോട്ടോ: ട്വിറ്റർ
മാര്‍ത്താ ടെമിഡോ /ഫോട്ടോ: ട്വിറ്റർ

ലിസ്ബണ്‍: ഗര്‍ഭിണിയായ ഇന്ത്യന്‍ ടൂറിസ്റ്റ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ത്താ ടെമിഡോ രാജിവെച്ചു. 34കാരിയായ ഇന്ത്യന്‍ യുവതിയാണ് ലിസ്ബനിലെ സാന്റാ മരിയ ഹോസ്പിറ്റലില്‍ നിന്നും ആംബുലന്‍സില്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരിച്ചത്. 

ഇവിടെ പ്രസവവുമായി ബന്ധപ്പെട്ട നിയോനാറ്റോളജി വിഭാഗത്തില്‍ ഒഴിവില്ലാത്തതിനെ തുടര്‍ന്നാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെ യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടാകുകയായിരുന്നു. കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയ വഴി പുറത്തെടുത്തിരുന്നു.

ഇന്ത്യന്‍ യുവതിയുടെ മരണം പോര്‍ച്ചുഗലില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രസവചികിത്സയുമായി ബന്ധപ്പെട്ട അടിയന്തര സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കാനുള്ള മന്ത്രി മാര്‍ത്തയുടെ തീരുമാനമാണ് യുവതിയുടെ മരണത്തില്‍ കലാശിച്ചതെന്നാണ് വിമര്‍ശകര്‍ ആരോപിച്ചത്. 

കോവിഡ് മഹാമാരിയുടെ കാലത്ത് വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാര്‍ത്ത നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ അഭിനന്ദനം ലഭിച്ചിരുന്നു. മാര്‍ത്തയുടെ രാജി അംഗീകരിച്ചതായി പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com