ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ് പാകിസ്ഥാന്‍;4,000 കോടി ഡോളറിന്റെ നഷ്ടം

പാകിസ്ഥാനില്‍ 3,000 കോടിയുടെ നാശനഷ്ടം സംഭവിച്ചിരിക്കാം എന്നായിരുന്നു കഴിഞ്ഞയാഴ്ച യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടറെസന്‍സ് വിലയിരുത്തിയത്


ഇസ്ലാമാബാദ്: പാകിസ്ഥാനിലുണ്ടായ പ്രളയത്തില്‍ 4,000കോടി ഡോളറിന്റെ
 നഷ്ടമുണ്ടായെന്ന് വിലയിരുത്തല്‍. 1,800 കോടി ഡോളറിന്റെ നാശനഷ്ടമെന്ന നാഷണല്‍ ഫ്‌ലഡ് റെസ്‌പോണ്‍സ് കോര്‍ഡിനേഷന്‍ സെന്ററിന്റെ ആദ്യ വിലയിരുത്തല്‍ തിരുത്തിയാണ് പുതിയ കണക്കെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

വെള്ളപ്പൊക്കത്തിലുണ്ടായ നാശനഷ്ടം 3,000 മുതല്‍ 4,000കോടി  ഡോളര്‍
വരെയാണ് എന്നാണ് കണക്കുകള്‍ സൂപിപ്പിക്കുന്നതെന്ന് പാകിസ്ഥാന്‍ ആസൂത്രണകാര്യ മന്ത്രി അഹ്‌സന്‍ ഇഖ്ബാല്‍ പറഞ്ഞു. നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ വേള്‍ഡ് ബാങ്കിന്റെ അടക്കം സഹായം തേടാനാണ് പാകിസ്ഥാന്റെ തീരുമാനം. 

പാകിസ്ഥാനില്‍ 3,000 കോടി ഡോളറിന്റെ നാശനഷ്ടം സംഭവിച്ചിരിക്കാം എന്നായിരുന്നു കഴിഞ്ഞയാഴ്ച യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടറെസന്‍സ് വിലയിരുത്തിയത്. എന്നാല്‍ ഇതിലും വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് പുറത്തുവന്ന കണക്കുകള്‍ സൂപിപ്പിക്കുന്നു. വിശദമായ റിപ്പോര്‍ട്ട് പാകിസ്ഥാന്‍ സര്‍ക്കാര്‍ ആറാഴ്ചയ്ക്കുള്ളില്‍ അവതരിപ്പിക്കും എന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com