എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ രാഷ്ട്രപതി പങ്കെടുക്കും

ഇന്ത്യാ ഗവണ്‍മെന്റിന് വേണ്ടി രാഷ്ട്രപതി അനുശോചനം രേഖപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു
ദ്രൗപദി മുര്‍മു/പിടിഐ
ദ്രൗപദി മുര്‍മു/പിടിഐ

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ആദ്യ വിദേശ സന്ദര്‍ശനം എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍. സെപ്റ്റംബര്‍ 17ന് ലണ്ടനിലെത്തുന്ന രാഷ്ട്രപതി രണ്ടുദിവസം ബ്രിട്ടണില്‍ തങ്ങും.  ഇന്ത്യാ ഗവണ്‍മെന്റിന് വേണ്ടി രാഷ്ട്രപതി അനുശോചനം രേഖപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബര്‍ എട്ടിനാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. സെപ്റ്റംബര്‍ 19നാണ് രാജ്ഞിയുടെ അന്ത്യകര്‍മ്മങ്ങള്‍ നടക്കുക. 

രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

ബ്രിട്ടീഷ് ഹൈ കമ്മീഷണറിനെ സന്ദര്‍ശിച്ച വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കര്‍, ഇന്ത്യയുടെ അനുശോചനം അറിയയിക്കുകയും ചെയ്തു. ബ്രിട്ടീഷ് രാജ്ഞിയോടുള്ള ആദരസൂചകമായി ഇന്ത്യ കഴിഞ്ഞ ഞായറാഴ്ച ഒരുദിവസത്തെ ദുഖാചരണം നടത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com