അഞ്ച് വർഷം മുൻപ് കാണാതായി; മൂക്കുത്തി യുവാവിന്റെ ശ്വാസ കോശത്തിൽ! 

ഈയടുത്തൊരു ദിവസം പുലർച്ചെ 2.30 ന് എഴുന്നേറ്റപ്പോൾ ഇയാൾക്ക് ശ്വാസം എടുക്കാനും മറ്റും ബുദ്ധിമുട്ട് തോന്നി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂയോർക്ക്: അഞ്ച് വർഷം കാണാതായ മൂക്കുത്തി (നോസ് റിങ്) യുവാവിന്റെ ശ്വാസ കോശത്തിൽ നിന്ന് കണ്ടെത്തി! 35കാരനായ ജോയ് ലിക്കിൻസിന്റെ മൂക്കുത്തിയാണ് ഒടുവിൽ ശ്വാസ കോശത്തിലുണ്ടെന്ന് മനസിലായത്. 

അഞ്ച് വർഷം മുൻപ് സിൻസിനാറ്റി സ്വദേശിയായ ജോയ് രാവിലെ ഉണർന്ന് നോക്കിയപ്പോൾ മൂക്കുത്തി കാണാതായി. പിന്നാലെ അവിടെ മൊത്തം ജോയ് അന്വേഷിച്ചു നടന്നു. കിടക്കയെല്ലാം മറിച്ചിട്ട് പരതി. പക്ഷേ കണ്ടെത്താൻ കഴിഞ്ഞില്ല. എത്ര പരതിയിട്ടും കിട്ടാത്തതിനെ തുടർന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ജോയ് അന്വേഷണം അവസാനിപ്പിക്കുകയും പുതിയ ഒരെണ്ണം വാങ്ങി ധരിക്കുകയും ചെയ്തു. 

ഈയടുത്തൊരു ദിവസം പുലർച്ചെ 2.30 ന് എഴുന്നേറ്റപ്പോൾ ഇയാൾക്ക് ശ്വാസം എടുക്കാനും മറ്റും ബുദ്ധിമുട്ട് തോന്നി. കൂടാതെ നെഞ്ചും പുറവുമെല്ലാം നല്ല വേദനയും. 

ആദ്യം കരുതിയത് ന്യൂമോണിയ ആണെന്നാണ്. പിന്നാലെ അയാൾ ആശുപത്രിയിൽ പോയി. എക്സ്‍റേ എടുത്ത് നോക്കിയപ്പോഴാണ് മൂക്കുത്തി കാണുന്നത്. ഡോക്ടർ അത് ജോയിയെ കാണിച്ചപ്പോൾ അയാൾ അന്തംവിട്ടു പോയി. എത്രയോ കാലമായി താനിത് പരതി നടന്നു എന്ന് അയാൾ ഡോക്ടറോടും പറഞ്ഞു. പിന്നാലെ ശസ്ത്രക്രിയയിലൂടെ അഞ്ച് വർഷത്തിന് ശേഷം മൂക്കുത്തി ഡോക്ടർമാർ പുറത്തെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com