പുടിന്റെ യുദ്ധാഹ്വാനം; റഷ്യയില്‍ നിന്ന് 'രക്ഷപ്പെടാന്‍' യുവാക്കള്‍, വിമാനങ്ങളുടെ ഒഴുക്ക് (വീഡിയോ)

റിസര്‍വ് സൈന്യത്തെ സജ്ജമാക്കുമെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ രാജ്യത്തുനിന്നു പുറത്തേക്കു പോകാന്‍ യുവാക്കള്‍ കൂട്ടമായി ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്
പുടിൻ/ഫയല്‍
പുടിൻ/ഫയല്‍


റിസര്‍വ് സൈന്യത്തെ സജ്ജമാക്കുമെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ രാജ്യത്തുനിന്നു പുറത്തേക്കു പോകാന്‍ യുവാക്കള്‍ കൂട്ടമായി ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. റഷ്യയ്ക്ക് പുറത്തേക്കുള്ള വിമാന ടിക്കറ്റുകള്‍ വന്‍തോതില്‍ വിറ്റഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ടിക്കറ്റ് നിരക്ക് കുതിച്ചുയരുകയും ചെയ്തു. 

പുട്ടിന്റെ അഭിസംബോധനയ്ക്ക് പിന്നാലെ പട്ടാളനിയമം നടപ്പാക്കിയേക്കുമെന്ന ഭീതിയും രാജ്യത്ത് പടര്‍ന്നു. 18നും 65നും ഇടയിലുള്ളവര്‍ രാജ്യം വിടുന്നത് വിലക്കുകയും ചെയ്തു.

യുക്രൈനില്‍ പോരാട്ടം കടുപ്പിക്കുന്നതിന്റെ ഭാഗമായി 3 ലക്ഷം റിസര്‍വ് സൈനികരോട് ഉടന്‍ സേവനത്തിനെത്താന്‍ പുട്ടിന്‍ ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് രാജ്യത്തുനിന്ന് കിട്ടിയ വിമാനങ്ങളില്‍ സ്ഥലംവിടാന്‍ ജനങ്ങള്‍ തയാറായത്. ഇതിന്റെ ഡേറ്റ ഉപയോഗിച്ചുള്ള വിഡിയോ, ആഗോള ഫ്‌ലൈറ്റ് ട്രാക്കിങ് സര്‍വീസ് ആയ ഫ്‌ലൈറ്റ് റഡാര്‍ 24 പുറത്തുവിട്ടിരുന്നു. വിഡിയോയില്‍ റഷ്യയില്‍നിന്ന് പുറത്തേക്കുള്ള വിമാനങ്ങളുടെ പോക്ക് അറിയാനാകും.

അതേസമയം, പുടിന്റെ യുദ്ധാഹ്വാനത്തിന് എതിരെ റഷ്യയില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. മോസ്‌കോയില്‍ ഉള്‍പ്പെടെ വന്‍ റാലികള്‍ സംഘടിപ്പിച്ചു. 1,300ഓളം പേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ 502ഉം മോസ്‌കോയില്‍ 524പേരും അറസ്റ്റിലായിട്ടുണ്ടെന്ന് റഷ്യന്‍ മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com