ബലുചിസ്ഥാനില്‍ വീണ്ടും ഹെലികോപ്റ്റര്‍ അപകടം; രണ്ട് മേജര്‍മാര്‍ ഉള്‍പ്പെടെ ആറ് പാക് സൈനികര്‍ കൊല്ലപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2022 03:38 PM  |  

Last Updated: 26th September 2022 03:38 PM  |   A+A-   |  

pak_helicopter_crash

ചിത്രം: ട്വിറ്റര്‍


പാകിസ്ഥാനിലെ ബലുചിസ്ഥാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് മേജര്‍മാര്‍ ഉള്‍പ്പെടെ ആറ് പാക് സൈനികര്‍കൊല്ലപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ ബലുചിസ്ഥാന്‍ പ്രവിശ്യയിലാണ് അപകടം നടന്നത്. ഈ മേഖലയില്‍ രണ്ടു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ഹെലികോപ്റ്റര്‍ അപകടമാണിത്. 

ഹര്‍ണായി ജില്ലയിലെ ഖോസ്തില്‍ ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ ആറുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. എന്താണ് അപകടത്തിന് കാരണമെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ഓഗസ്റ്റ് 1ന് സമാനമായ രീതിയില്‍ ഹെലികോപ്റ്റര്‍ അപകടം നടന്നിരുന്നു. ആ അകപകടത്തിലും ആറു സൈനികര്‍ കൊല്ലപ്പെട്ടു. 

ഖുരം ഷഹ്‌സാദ് (39), മുഹമ്മദ് മുനീബ് അഫ്‌സല്‍ (30) എന്നിവരാണ് കൊല്ലപ്പട്ട മേജര്‍മാര്‍. അപകടത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തി. 

പാകിസ്ഥാനില്‍ ഹെലികോപ്റ്റര്‍ അപകടങ്ങള്‍ തുടര്‍ക്കഥ ആവുകയാണെനനും എഞ്ചിനയറിങ്ങ് വിലയിരുത്തല്‍ ആവശ്യമാണെന്നും പ്രതിപക്ഷമായ തെഹ്‌രിക്-ഇ-ഇന്‍സാഫ് പാര്‍ട്ടി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ റഷ്യയിലെ സ്‌കൂളില്‍ വെടിവയ്പ്; വിദ്യാര്‍ഥികള്‍ അടക്കം 9 പേര്‍ കൊല്ലപ്പെട്ടു, അക്രമി സ്വയം വെടിവച്ച് മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ