ബ്രിട്ടന്‍ മാന്ദ്യത്തിലേക്ക്?; പൗണ്ട് സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ 

ബ്രീട്ടീഷ് പൗണ്ട് സര്‍വ്വകാല റെക്കോര്‍ഡ് താഴ്ചയില്‍.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലണ്ടന്‍: ബ്രീട്ടീഷ് പൗണ്ട് സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ 1971ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് പൗണ്ടിന്റെ മൂല്യത്തില്‍ സംഭവിച്ചത്. ബ്രിട്ടന്‍ മാന്ദ്യത്തിലേക്ക് നീങ്ങുന്നതായുള്ള ആശങ്കകളാണ് പൗണ്ടിന്റെ മൂല്യത്തകര്‍ച്ചയ്ക്ക് ഇടയാക്കിയത്.

1.0373 ഡോളര്‍ എന്ന നിലയിലേക്കാണ് പൗണ്ടിന്റെ വിനിമയ മൂല്യം താഴ്ന്നത്. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ 1.07 ഡോളര്‍ എന്ന നിലയിലേക്ക് പൗണ്ട് കൂപ്പുകുത്തിയിരുന്നു. പിന്നീട് തിരിച്ചുകയറുകയായിരുന്നു. മാന്ദ്യത്തിലേക്ക് കടക്കുന്ന ബ്രിട്ടനെ രക്ഷിക്കാന്‍ നികുതി വെട്ടിച്ചുരുക്കുമെന്ന് ലിസ് ട്രസിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ കടംവാങ്ങുന്നത് വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 

നിലവില്‍ തന്നെ പണപ്പെരുപ്പനിരക്ക് ഉയരത്തില്‍ നില്‍ക്കുന്ന പശ്ചാത്തലത്തില്‍ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൂടുതല്‍ അപകടങ്ങളിലേക്ക് നയിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. വീണ്ടും പൗണ്ടിന്റെ മൂല്യം ഇടിയാന്‍ ഇത് ഇടയാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വെള്ളിയാഴ്ച മുതല്‍ ഡോളറിനെതിരൈ അഞ്ചുശതമാനത്തിന്റെ ഇടിവാണ് പൗണ്ടിന്റെ മൂല്യത്തില്‍ ഉണ്ടായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com