'എന്തൊരു സാഹസികത';വെനസ്വേലയിലെ രാക്ഷസ അനക്കോണ്ടയെ പിടിക്കുന്ന വീഡിയോ വൈറല്‍

കൂറ്റന്‍ പാമ്പിനെ പിടികൂടുന്ന വീഡിയോ ലോകമെമ്പാടും നിരവധി കാഴ്ചക്കാരെ നേടുകയാണ്
അനക്കോണ്ടയെ പിടിക്കുന്ന ദൃശ്യം/ ഇന്‍സ്റ്റഗ്രാം
അനക്കോണ്ടയെ പിടിക്കുന്ന ദൃശ്യം/ ഇന്‍സ്റ്റഗ്രാം

ന്യജീവികളുമായുള്ള മനുഷ്യന്റെ ഏറ്റുമുട്ടല്‍ പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ വേണ്ടത്ര സന്നാഹങ്ങളില്ലാതെ നഗ്‌നമായ കൈകള്‍ മാത്രം ഉപയോഗിച്ച് ഒരു വലിയ അനക്കോണ്ടയെ പിടിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. 

കൂറ്റന്‍ പാമ്പിനെ പിടികൂടുന്ന വീഡിയോ ലോകമെമ്പാടും നിരവധി കാഴ്ചക്കാരെ നേടുകയാണ്. ഫ്‌ലോറിഡയിലെ മിയാമിയില്‍ നിന്നുള്ള മൃഗശാല സൂക്ഷിപ്പുകാരനായ മൈക്ക് ഹോള്‍സ്റ്റണ്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ്  വീഡിയോ. വീഡിയോയിലെ വ്യക്തിയുടെ ധീരതയില്‍ സോഷ്യല്‍മീഡിയ പ്രശംസിക്കുകയും അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു. 

റിയല്‍ ടാര്‍സന്‍, ദി കിംഗ് ഓഫ് ദി ജംഗിള്‍ എന്നിങ്ങനെയാണ് കമന്റുകള്‍ 
വന്യജീവികളുമായി ബന്ധപ്പെട്ട വീഡിയോ ഹോള്‍സ്റ്റണ്‍ പലപ്പോഴും പങ്കുവെക്കാറുണ്ട്. കൂറ്റന്‍ അനക്കോണ്ടയെ മനുഷ്യന്‍ ജാഗ്രതയോടെ പിടിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ ആരംഭിക്കുന്നത്.

'എന്തൊരു സാഹസികത ...വെനസ്വേലയിലെ ഒരു രാക്ഷസ അനക്കോണ്ടയെ വിജയകരമായി പിടികൂടി' എന്നാണ് വീഡിയോയുടെ അടികുറിപ്പ്. അഞ്ച് ദിവസം മുമ്പ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 11.2 ദശലക്ഷത്തിലധികം കാഴ്ചകളും നിരവധി അഭിപ്രായങ്ങളും ലഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com