'കാഴ്ചക്കുറവ്, നാവ് കുഴയുന്നു, വലത് കൈക്കും കാലിനും ബലക്ഷയം; പുടിന് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th April 2023 11:25 AM  |  

Last Updated: 12th April 2023 11:25 AM  |   A+A-   |  

PUTIN

ചിത്രം: എഎഫ്പി

 

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്. കാഴ്ചക്കുറവ് നേരിടുന്നതായും നാവിന് ഗുരുതരമായ രോഗം ബാധിച്ചെന്നുമാണ് റിപ്പോര്‍ട്ട്. റഷ്യയില്‍നിന്നുള്ള ജനറല്‍ എസ്വിആര്‍ ടെലഗ്രാം ചാനലിലാണ് പുടിന്റെ ആരോഗ്യം അപകടത്തിലാണെന്ന വാര്‍ത്ത വന്നത്. 

കാഴ്ചക്കുറവും നാവ് കുഴയുന്നതും ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയും കടുത്ത തലവേദനയും പുടിന്‍ നേരിടുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വലത് കൈക്കും കാലിനും ബലക്ഷയം സംഭവിച്ചു. വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിചരിക്കുകയാണ്. കുറച്ചു ദിവസം വിശ്രമിക്കണമെന്ന് നിര്‍ദേശം നല്‍കിയെങ്കിലും പുടിന്‍ അതിന് കൂട്ടാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് കുടുംബാംഗങ്ങള്‍ ആശങ്കയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

യുക്രൈന്‍ യുദ്ധം ആരംഭിച്ചതുമുതല്‍ പുടിന്റെ ആരോഗ്യത്തെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ പുറത്തുവരുന്നുണ്ട്. ഫെബ്രുവരിയില്‍ ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലൂകഷെങ്കോ പുടിനെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ പുട്ടിന്റെ കാലുകള്‍ വിറയ്ക്കുന്നുവെന്ന് വ്യക്തമാക്കി നിരവധി വിഡിയോകള്‍ പുറത്തുവന്നിരുന്നു. പുടിന്‍ കാന്‍സര്‍ ബാധിതനാണെന്ന് സ്പാനിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, റിപ്പോര്‍ട്ടുകളെല്ലാം റഷ്യ തള്ളിക്കളയുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ ഇന്ത്യ വിചാരിച്ചാല്‍ യുദ്ധം അവസാനിക്കും; സഹായം വേണം, പ്രധാനമന്ത്രിക്ക് സെലന്‍സ്‌കിയുടെ കത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ